newsroom@amcainnews.com

നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങൾ; മൊബൈൽ ഫോണുകൾ മാറ്റിവെച്ച് പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: മൊബൈൽ ഫോണുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

കുടുംബങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഉപദേശം, ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണിൽ നോക്കിയിരിക്കാതെ കുടുംബാംഗങ്ങൾ തുറന്നു സംസാരിക്കണം. സെൻറ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്.

ആശയവിനിമയം നടത്താത്ത കുടുംബത്തിന് സന്തോഷത്തോടെയിരിക്കാൻ കഴിയില്ലെന്ന് പോപ്പ് പറഞ്ഞു. ഇന്നത്തെ കുട്ടികളെ മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയാത്തത് പരസ്പരം സംസാരിക്കാത്തതു കൊണ്ടാണ്. തുറന്നു സംസാരിക്കുന്നത് മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധത്തിൻറെ ഇഴയടുപ്പം കൂട്ടും. സംസാരിക്കുകയും കേൾക്കുകയും ചെയ്യുമ്പോൾ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. അത് തലമുറകളെ ഒന്നിപ്പിക്കുമെന്നും മാർപ്പാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

You might also like

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

Top Picks for You
Top Picks for You