newsroom@amcainnews.com

ക്രിസ്മസ് അവധിക്ക് ആശുപത്രി സൂപ്രണ്ടിന്റെ മെമ്മോ; ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരാമ്പ്ര സ്വദേശി ഡീന ജോൺ (51) ആണ് സൂപ്രണ്ടിന്റെ മുറിയിൽ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സഹപ്രവർത്തക ഗുളികകൾ തട്ടികളഞ്ഞിരുന്നതിനാൽ കുറച്ച് ഗുളികകൾ മാത്രമാണ് ഡീന ജോൺ കഴിച്ചത്. ക്രിസ്തുമസ് അവധിയുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് വിവരം.

ക്രിസ്മസിനോട് അടുത്ത് ഡിസംബർ 23, 24. 25 തീയ്യതികളിലായി ഡീന മൂന്ന് ദിവസത്തെ ലീവ് ചോദിച്ച് അപക്ഷ നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷം നടക്കുന്നതിനാൽ നിർബദ്ധമായും പങ്കെടുക്കണമെന്ന അനൗദ്യോഗിക നിർദേശം ഉണ്ടെന്നും ലീവ് നൽകാൻ സാധിക്കില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി ഡീന പറയുന്നു. ഇത് അംഗീകരിക്കാതെ ഡീന അവധിയെടുത്തു. ഡിസംബർ 26 ന് ഡീന തിരിച്ചെത്തിയപ്പോൾ ആശുപത്രി സൂപ്രണ്ട് മെമ്മോ നൽകി. മെമ്മോയ്ക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന കാരണം പറഞ്ഞ് സൂപ്രണ്ടിന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചെന്നും അവിടെ വെച്ച് സൂപ്രണ്ട് അധിക്ഷേപിച്ച് സംസാരിച്ചെന്നും ഡീന ആരോപിക്കുന്നു.

ഇതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഡീന മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആരോപണങ്ങൾ സൂപ്രണ്ട് തള്ളി. ആശുപത്രിയിൽ തന്നെ ചികിത്സ തേടിയ ഡീനയുടെ മൊഴി ഇരിങ്ങാലക്കുട പോലീസെത്തി രേഖപ്പെടുത്തി. സംഭവത്തിൽ ഡിഎംഒ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ രംഗത്തെത്തി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056

You might also like
Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Top Picks for You
Top Picks for You