newsroom@amcainnews.com

കാനഡയിൽ മലയാളി യുവാവ്‌ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ

എഡ്മിന്‍റൻ : ആൽബർട്ടയിലെ എഡ്മിന്‍റനിൽ മലയാളി യുവാവ് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി. ജോസ് മാജോ പുലിക്കോട്ടിലിനെ (44)യാണ് എഡ്മിന്‍റൻ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളിൽനിന്ന് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 17നാണ് ആദ്യ പരാതി ലഭിച്ചത്. ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ തന്‍റെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്തെത്തി. 2016-ൽ താൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരിക്കെ പ്രതിയുമായി ആവർത്തിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടേണ്ടി വന്നെന്നായിരുന്നു ഇവരുടെ പരാതി.

അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 19നാണ് ജോസ് മാജോ പുലിക്കോട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലൈംഗികാതിക്രമക്കേസുകൾ, ലൈംഗിക ചൂഷണം, ലൈംഗിക സ്പർശനത്തിന് പ്രേരിപ്പിക്കൽ, പ്രായപൂർത്തിയാകാത്തയാളുമായുള്ള ലൈംഗിക ഇടപെടൽ എന്നിങ്ങനെ അഞ്ച് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൊതുജനങ്ങൾക്കായുള്ള നീന്തൽക്കുളങ്ങൾ, സ്കൂളുകൾ, ഡേകെയർ കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. 16 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരുമായി തൊഴിൽപരമായ സാഹചര്യങ്ങൾ ഒഴികെ ഇടപഴകാനും പാടില്ല. കൂടാതെ പരാതിക്കാരുമായി ബന്ധപ്പെടരുതെന്നും തോക്കുകളോ മറ്റ് ആയുധങ്ങളോ കൈവശം വയ്ക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

You might also like
US Supports Iraqi Presiden't Efforts To Curb Oil Smuggling: Trump

എണ്ണക്കടത്ത് തടയാനുള്ള ഇറാഖ് പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്ക് യുഎസ് പിന്തുണ: ട്രംപ്

Zelenskyy says Ukraine carried out drone attack that hit Russian warship at naval base in Libya

ലിബിയയിലെ നാവിക താവളത്തിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി സെലെൻസ്‌കി കീവ്

ജെന്‍സന്‍ ഹുവാങിന് എന്‍വിഡിയ ആസ്ഥാനത്ത് ഗംഭീര വരവേല്‍പ്പ്

യുഎസില്‍ സാങ്കേതിക സംവിധാന തകരാർ തുടരും: മുന്നറിയിപ്പ് നല്‍കി രഹസ്യാന്വേഷണ മേധാവി

ഹോർമോൺ സാന്നിധ്യം; യുഎസിൽ ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

Major lapse at Thrissur Medical College; dead body lay in the toilet for 36 hours

തൃശൂർ മെഡിക്കൽ കോളജിൽ വലിയ വീഴ്ച; മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ

Top Picks for You
Top Picks for You