newsroom@amcainnews.com

ഹോർമോൺ സാന്നിധ്യം; യുഎസിൽ ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോന : യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അരിസോന ആസ്ഥാനമായുള്ള ‘ORL ലാബ്‌സ്’ ആണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചത്. 2026 സെപ്റ്റംബർ മുതൽ 2028 ഓഗസ്റ്റ് വരെ എക്സ്പയറി ഡേറ്റ് ഉള്ള ഉൽപ്പന്നങ്ങളെയാണ് ഇത് ബാധിക്കുന്നത്.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) നടത്തിയ പരിശോധനയിൽ പ്രൊജസ്ട്രോൺ (Progesterone), എസ്ട്രാഡിയോൾ (Estradiol), ഡി.എച്ച്.ഇ.എ (DHEA) എന്നീ ഹോർമോണുകളാണ് ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയത്. ഓർഗാനിക് ഓറൽ കെയറിന്‍റെ (ORL Organic Oral Care) ഫ്രഷ് മിൻ്റ്, സിന്നമിൻ്റ്, ബബിൾഗം കിഡ്സ് എന്നീ ഫ്ലേവറുകളിലുള്ള ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളുമാണ് തിരിച്ചുവിളിച്ചത്.

താൽക്കാലികമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ‘ക്ലാസ് II’ (Class II) വിഭാഗത്തിലാണ് എഫ്.ഡി.എ ഈ നടപടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോർമോൺ എങ്ങനെയാണ് ഉൽപ്പന്നങ്ങളിൽ കലർന്നതെന്ന് വ്യക്തമല്ല.

You might also like

പോർച്ചുഗലിൽ ഹീറ്റർ പൊട്ടിത്തെറിച്ചു മലയാളി യുവാവിന് ദാരുണാന്ത്യം

US, South Korea Ask Java Users To Install Security Updates Amid Flaws

സുരക്ഷാ വീഴ്ചകളെത്തുടർന്ന് ജാവ ഉപയോക്താക്കളോട് അടിയന്തരമായി അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ യുഎസും ദക്ഷിണ കൊറിയയും ആവശ്യപ്പെട്ടു

പിസ്ത അടങ്ങിയിരിക്കുന്നു: കാനഡയിൽ കാഡ്ബറി ചോക്ലറ്റ് ബാറുകൾ തിരിച്ചുവിളിച്ചു

India's batting blitz leaves New Zealand with an uphill fight for survival

ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്; വെല്ലിംഗ്ടണിൽ അതിജീവനത്തിനായി ന്യൂസിലൻഡിന് കടുത്ത പോരാട്ടം

CUSAT Shines in Global Rankings; Tops QS Sustainability List in Kerala

ആഗോള റാങ്കിങ്ങുകളിൽ തിളങ്ങി കുസാറ്റ്; ക്യുഎസ് സസ്റ്റൈനബിലിറ്റി പട്ടികയിൽ കേരളത്തിൽ ഒന്നാമത്

Vehicle ticketed in Toronto minutes after rush hour sign change — and driver is not happy

തിരക്കേറിയ സമയത്തെ ട്രാഫിക് ബോർഡ് മാറ്റിയതിന് മിനിറ്റുകൾക്കുള്ളിൽ ടൊറന്റോയിൽ വാഹനത്തിന് പിഴ; പ്രതിഷേധവുമായി ഡ്രൈവർ

Top Picks for You
Top Picks for You