ഷിക്കാഗോ : ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതയുടെ നാലാം വാർഷികാഘോഷങ്ങൾ നവംബർ 24ന് ഓൺലൈനായി നടത്തും. ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് വാർഷികാഘോഷങ്ങൾ ഉദ്‌ഘാടനം നിർവഹിക്കും. ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതാ പ്രസിഡൻ്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ, വൈസ് പ്രസിഡൻ്റ് ജിമ്മിച്ചൻ മുളവന എന്നിവർ പ്രസംഗിക്കും.
ചെറുപുഷ്പ മിഷൻ ലീഗിന്‍റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നാല് വർഷം മുൻപാണ് ഷിക്കാഗോ രൂപതാതലത്തിൽ സംഘടന രൂപീകൃതമായത്. തുടർന്ന് ഷിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വൈവിധ്യമാർന്ന വിവിധ പരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കുകയും ചെയ്‌തു.
ഫാ. ജോർജ് ദാനവേലിൽ (ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ (ജോയിൻ്റ് ഡയറക്ടർ), ഫാ. ബിൻസ് ചേത്തലിൽ (അസിസ്റ്റൻ്റ് ഡയറക്ടർ), ഫാ. ടെൽസ് അലക്സ് (അസിസ്റ്റൻ്റ് ഡയറക്ടർ), സിജോയ് സിറിയക് പറപ്പള്ളിൽ (പ്രസിഡൻ്റ്), ജിമ്മിച്ചൻ മുളവന (വൈസ് പ്രസിഡൻ്റ്), ടിസൻ തോമസ് (ജനറൽ സെക്രട്ടറി), സോഫിയ മാത്യു (ജോയിൻ്റ് സെക്രട്ടറി), സിസ്റ്റർ സാന്ദ്രാ എസ്.വി.എം., സോണിയ ബിനോയ്, ആൻ ടോമി, ബിനീഷ് ഉറുമീസ് എന്നിവർ അംഗങ്ങളായ രൂപതാ എക്സിക്യൂട്ടീവ് ടീമാണ് മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.








