ഹാലിഫാക്സ് : നോവസ്കോഷ ലിബറൽ പാർട്ടിയുടെ 140 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ പാർട്ടി നേതാവായി തിരഞ്ഞെടുത്തു. 2021 മുതൽ നോവസ്കോഷ നിയമസഭയിൽ ലൂണൻബർഗ് വെസ്റ്റ് റൈഡിങ്ങിനെ പ്രതിനിധീകരിക്കുന്ന ബെക്കി ഡ്രൂഹാൻ പാർട്ടിയുടെ പുതിയ നേതാവായി ചുമതലയേൽക്കും. റിച്ച്മണ്ട് കൗണ്ടിയുടെ മുൻ ഡെപ്യൂട്ടി വാർഡനും, നിലവിൽ നിയമസഭയിൽ അംഗമല്ലാത്തതുമായ അമാൻഡ മോംബൂർക്വെറ്റിനെ പരാജയപ്പെടുത്തിയാണ് ഡ്രൂഹാൻ വിജയിച്ചത്. 2024 പ്രവിശ്യാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സാക്ക് ചർച്ചിൽ രാജിവെച്ചതോടെയാണ് പാർട്ടിയിൽ നേതൃത്വ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
2021-ൽ പ്രോഗ്രസീവ് കൺസർവേറ്റീവ് (PC) പാർട്ടി സ്ഥാനാർത്ഥിയായാണ് അവർ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രീമിയർ ടിം ഹ്യൂസ്റ്റണുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2025 ഒക്ടോബറിൽ പാർട്ടി വിട്ട അവർ സ്വതന്ത്രയായി തുടരുകയും, 2026 മെയ് മാസത്തിൽ ലിബറൽ പാർട്ടിയിൽ ചേരുകയും ചെയ്തു. തുടർന്ന് പാർട്ടിയുടെ ‘കോക്കസ് ചെയർ’ ആയി നിയമിതയായി. പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായും നീതിന്യായ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.








