newsroom@amcainnews.com

മകനെ സംരക്ഷിക്കാൻ കൊക്കെയ്ൻ കടത്തുകാരന് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

Cocaine smuggler avoids prison sentence, as judge seeks to keep child out of foster care

ന്യൂഫൗണ്ട്‌ലാൻഡിലേക്ക് മൂന്ന് കിലോഗ്രാമിലധികം കൊക്കെയ്ൻ കടത്താൻ പ്രധാന പങ്കുവഹിച്ച സ്റ്റീവൻ ആംസ്ട്രോങ്ങിന് ഫെഡറൽ ജയിൽ ശിക്ഷ ഒഴിവാക്കി കോടതി. പ്രത്യേക പരിചരണം ആവശ്യമുള്ള മകനെ സംരക്ഷിക്കാൻ മറ്റാരുമില്ലാത്ത സാഹചര്യത്തിൽ, കുട്ടി ഫോസ്റ്റർ കെയറിലേക്ക് (അനാഥ സംരക്ഷണ കേന്ദ്രം) മാറുന്നത് ഒഴിവാക്കാനാണ് ജസ്റ്റിസ് ലൂയിസ് സ്ട്രെസോസ് ഈ അസാധാരണ വിധി പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ആംസ്ട്രോങ് രണ്ട് വർഷത്തിൽ ഒരു ദിവസം കുറവുള്ള കാലയളവ് വീട്ടുതടങ്കലിലും തുടർന്ന് മൂന്ന് വർഷം പ്രൊബേഷനിലും കഴിയണം.

2020-ൽ ലഹരിമരുന്ന് കടത്തിന് അറസ്റ്റിലായതിന് ശേഷമാണ് ആംസ്ട്രോങ് മകന്റെ ഏക സംരക്ഷകനായി മാറിയത്. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും കുറ്റത്തിന്റെ ഗൗരവവും കണക്കിലെടുത്ത് പ്രോസിക്യൂഷൻ നാല് മുതൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷയാണ് ആവശ്യപ്പെട്ടിരുന്നത്. കേസിലെ മറ്റ് കൂട്ടുപ്രതികളായ ഡിയോൺ വിൽസൺ ലീ റോഡ്‌ജേഴ്‌സിന് 39 മാസവും എഡ്മണ്ട് ഡോർമൻ പിക്കറ്റിന് 34 മാസവും തടവുശിക്ഷ ലഭിച്ചിരുന്നു. സാധാരണഗതിയിൽ ആംസ്ട്രോങ്ങും ജയിൽ ശിക്ഷയ്ക്ക് അർഹനാണെന്ന് ജഡ്ജി സമ്മതിച്ചു.

എന്നാൽ, ആംസ്ട്രോങ്ങിനെ ജയിലിലടയ്ക്കുന്നത് മകന്റെ ഭാവിയെ തകർക്കുമെന്നും, പിതാവിനെ ക്രിമിനൽ പശ്ചാത്തലത്തിലേക്ക് നയിച്ച അതേ ശിശുക്ഷേമ സംവിധാനത്തിലേക്ക് കുട്ടിയെയും തള്ളിവിടുമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകൻ ആദം ബോണിയുടെ വാദം കോടതി അംഗീകരിച്ചു. അമ്മയുടെ ആത്മഹത്യയ്ക്ക് ശേഷം ഗ്രൂപ്പ് ഹോമുകളിൽ വളർന്ന ആംസ്ട്രോങ് ചെറുപ്പത്തിലേ ലഹരിക്ക് അടിമപ്പെടുകയും ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. മകനെ പരിചരിക്കാൻ തുടങ്ങിയതോടെ ആംസ്ട്രോങ്ങിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്നും, ഇത് കുറ്റകൃത്യങ്ങളുടെ ആവർത്തനം തടയാൻ സഹായിച്ചെന്നും ജഡ്ജി നിരീക്ഷിച്ചു. കുട്ടിയുടെ ഡോക്ടറുടെയും ആംസ്ട്രോങ്ങിന്റെ ബന്ധുവിന്റെയും പിന്തുണാ കത്തുകളും കോടതി പരിഗണിച്ചു.

2019 മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്ന ആംസ്ട്രോങ് 2020 സെപ്റ്റംബറിലാണ് പിടിയിലായത്. ഒന്റാറിയോയിൽ നിന്നും ഹോണ്ട റിഡ്ജ്‌ലൈൻ പിക്കപ്പ് ട്രക്കിൽ ഒളിപ്പിച്ച് നോവ സ്കോട്ടിയയിൽ എത്തിച്ച 3.4 കിലോഗ്രാം കൊക്കെയ്ൻ, കൂട്ടുപ്രതികൾ ന്യൂഫൗണ്ട്‌ലാൻഡിലേക്ക് കടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.

കേസിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് അഞ്ച് വർഷത്തെ മേൽനോട്ട ശിക്ഷ വിധിച്ചതെന്ന് ജഡ്ജി വ്യക്തമാക്കി. ജിപിഎസ് നിരീക്ഷണം, കർശനമായ യാത്രാ നിയന്ത്രണങ്ങൾ, ആറ് മാസത്തിലൊരിക്കൽ ജഡ്ജിക്ക് മുന്നിൽ ഹാജരാകൽ, ആജീവനാന്ത ആയുധ നിരോധനം എന്നിവ ശിക്ഷയുടെ ഭാഗമാണ്. വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ ഉടൻ ജയിലിലേക്ക് അയക്കുമെന്ന കർശന മുന്നറിയിപ്പോടെയാണ് ജസ്റ്റിസ് സ്ട്രെസോസ് വിധി അവസാനിപ്പിച്ചത്.

You might also like
Tragic fire on Thailand island; 11 dead, around 100 vehicles gutted

തായ്‌ലൻഡ് ദ്വീപിൽ ദുരന്തമായി തീപിടിത്തം; 11 മരണം, കത്തിയമർന്നത് നൂറോളം വാഹനങ്ങൾ

മെട്രോ വൻകൂവറിൽ വെള്ളപ്പൊക്കത്തിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

കാനഡയിൽ ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി മരുന്ന് പിൻവലിച്ച് ഫൈസർ

വാഷിങ്ടൺ ഡി.സി ജിമ്മിലെ വെടിവെപ്പ്: പ്രതി ഡോക്ടർ

Quebecor makes $31B offer to acquire Telus

ടെലസിനെ ഏറ്റെടുക്കാൻ 31 ബില്യൺ ഡോളറിന്റെ വാഗ്ദാനവുമായി ക്യുബെക്കോർ

Authorities launch 'Silver Smiles' project; inauguration on the 20th

‘സിൽവർ സ്മൈൽസ്’ പദ്ധതിയുമായി അധികൃതർ; ഉദ്ഘാടനം 20-ാം തീയതി

Top Picks for You
Top Picks for You