newsroom@amcainnews.com

ഹീത്രൂ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മലയാളി വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ജോയ് കെ. തോമസ് അന്തരിച്ചു

ലണ്ടൻ : നാട്ടിൽ നിന്ന് യുകെയിൽ തിരിച്ചെത്തിയ അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ജോയ് കെ. തോമസ് (70) ഹീത്രൂ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ റെഡിച്ചിൽ സ്ഥിരതാമസക്കാരനായ അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം ലഗേജ് ശേഖരിക്കാൻ കാത്തുനിൽക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

വിമാനത്താവള അധികൃതർ ഉടൻ സി.പി.ആർ. നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒറ്റയ്ക്കാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. പിതാവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മകനെ കാത്തിരുന്നത് അപ്രതീക്ഷിത വിയോഗവാർത്തയായിരുന്നു. പൊലീസ് തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷമാണ് ഡോ. ജോയ് യുകെയിലെത്തിയത്. കൊച്ചി കുസാറ്റിൽനിന്ന് ബിരുദവും കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും മദ്രാസ് സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. സ്കൂൾ വിദ്യാഭ്യാസം അരുവിത്തുറയിലായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ, കവൻട്രി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിൽ പ്രവർത്തിച്ച അദ്ദേഹം ലണ്ടനിലെ ബിസിനസ് സ്കൂൾ ഓഫ് ഇംഗ്ലണ്ടിൽ ഗവേഷണ വിഭാഗത്തിന്‍റെ മേൽനോട്ടച്ചുമതലയും വഹിച്ചിട്ടുണ്ട്.

ഓർഗനൈസേഷണൽ സൈക്കോളജി, ഫിനാൻസ്, മാനവവിഭവശേഷി തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ. ജോയ് അറിയപ്പെടുന്ന പ്രഭാഷകനുമായിരുന്നു. കൗൺസിലിങ്, പരിശീലന പരിപാടികൾ, എഴുത്ത്, ഗവേഷണം എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ചു. ജനീവയിൽ നടന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ചിട്ടുണ്ട്. ഭാര്യ: മേരി ജീൻ. മൂന്ന് മക്കളുണ്ട്. സംസ്‌ക്കാരം പിന്നീട്.

You might also like
Gordie Howe bridge surpasses 1M vehicle crossings while other bridges, tunnel lose traffic

ഗോർഡി ഹോവ് അന്താരാഷ്ട്ര പാലം കടന്ന വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു; മറ്റ് പാലങ്ങളിലും തുരങ്കത്തിലും ഗതാഗതം കുറഞ്ഞു

പനി പേടിയിൽ കാനഡ: ഒരാഴ്ചക്കിടെ 4,200-ലധികം കേസുകൾ

U of T's plan to address discrimination against Muslims, Arabs, Palestinians 'insufficient'

മുസ്ലീങ്ങൾ, അറബികൾ, പലസ്തീനികൾ എന്നിവർക്കെതിരായ വിവേചനം പരിഹരിക്കാനുള്ള ടൊറന്റോ സർവകലാശാലയുടെ (U of T) പദ്ധതി ‘അപര്യാപ്തം’

CUSAT Shines in Global Rankings; Tops QS Sustainability List in Kerala

ആഗോള റാങ്കിങ്ങുകളിൽ തിളങ്ങി കുസാറ്റ്; ക്യുഎസ് സസ്റ്റൈനബിലിറ്റി പട്ടികയിൽ കേരളത്തിൽ ഒന്നാമത്

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി: കുടിയേറ്റ, വീസ നിയന്ത്രണങ്ങളുമായി യുഎസ്-കാനഡ

ക്യുബെക്കിൽ വിമാനം തകർന്നു വീണു; പൈലറ്റ് മരിച്ചു

Top Picks for You
Top Picks for You