newsroom@amcainnews.com

ഗോപിയോ ഡാലസ് ബ്ലാക്ക് ടൈ അവാര്‍ഡ്‌സ് ഗാല 2027: നാമനിര്‍ദേശങ്ങള്‍ നവംബര്‍ 15 മുതല്‍

ഡാലസ് : വിവിധ മേഖലകളില്‍ മികവ് തെളിയിക്കുകയും സമൂഹത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ചെയ്ത ഇന്ത്യന്‍ വംശജരെയും സംഘടനകളെയും ആദരിക്കാന്‍ ഗോപിയോ ഡാലസ് ടെക്സസ് ചാപ്റ്റര്‍ ‘ബ്ലാക്ക് ടൈ അവാര്‍ഡ്‌സ് ഗാല 2027’ സംഘടിപ്പിക്കുന്നു. പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ നവംബര്‍ 15 മുതല്‍ സമര്‍പ്പിക്കാം.

ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയുമാണ് പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. തൊഴില്‍രംഗത്തെ മികവ്, വനിതാ നേതൃത്വം, സമഗ്ര സംഭാവന, സംരംഭകത്വം, സാമൂഹിക സേവനം, യുവജനങ്ങളുടെ നേട്ടങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നതിനാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. നേതൃത്വപാടവം, സത്യസന്ധത, സമൂഹസേവനം, പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച വ്യക്തമായ നേട്ടങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പില്‍ പരിഗണിക്കും.

2027 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ അന്തിമ പരിഗണനയ്ക്കുള്ളവരെ തിരഞ്ഞെടുക്കും. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ഗാല ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും. പരിപാടിയുടെ കൃത്യമായ തീയതി പിന്നീട് അറിയിക്കും.

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരെ ബന്ധിപ്പിക്കുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ). നോര്‍ത്ത് ടെക്സസില്‍ സാമൂഹിക ബന്ധങ്ങള്‍, നേതൃത്വ വികസനം, സാംസ്‌കാരിക പരിപാടികള്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സമൂഹത്തെ ശക്തിപ്പെടുത്തുകയാണ് ഡാലസ് ചാപ്റ്ററിന്‍റെ ലക്ഷ്യം. അര്‍ഹരായ വ്യക്തികളെയും സംഘടനകളെയും നാമനിര്‍ദേശം ചെയ്യണമെന്ന് സംഘാടകര്‍ അഭ്യർത്ഥിച്ചു. നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ലിങ്ക് : tinyurl.com/GOPIODallasAwards.

You might also like

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി: കുടിയേറ്റ, വീസ നിയന്ത്രണങ്ങളുമായി യുഎസ്-കാനഡ

ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ: അരിസോന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും

Canada’s auto sector faces its moment of truth

നിർണ്ണായക ഘട്ടത്തിൽ കാനഡയുടെ വാഹന വ്യവസായ മേഖല

വൻകൂവർ ദ്വീപിന് സമീപം ഭൂചലനം: 4.9 തീവ്രത, സുനാമി ഭീഷണിയില്ല

PM Carney takes his investment pitch to Francophonie summit in Cambodia

കംബോഡിയയിലെ ഫ്രാങ്കോഫോണി ഉച്ചകോടിയിൽ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് പ്രധാനമന്ത്രി കാർണി

Canada has not made a decision about lifting Arctic drilling ban, Carney says

ആർട്ടിക് പ്രദേശത്തെ എണ്ണഖനന നിരോധനം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മാർക്ക് കാർണി

Top Picks for You
Top Picks for You