newsroom@amcainnews.com

ഫോമാ 20-20 ഹൗസിങ് പ്രോജക്ട്: പിറവത്ത് മൂന്നാമത്തെ വീടിന്‍റെ തറക്കല്ലിട്ടു

പിറവം : അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ പ്രഖ്യാപിച്ച ‘ഫോമാ 20-20 ഹൗസിങ് പ്രോജക്ടി’ന്‍റെ ഭാഗമായി നിര്‍മിക്കുന്ന മൂന്നാമത്തെ വീടിന്‍റെ തറക്കല്ലിടീല്‍ കര്‍മം എറണാകുളം ജില്ലയിലെ പിറവത്ത് നടന്നു. നിര്‍ധനരായ പാഴൂര്‍ കല്ലൂമാരിയിയില്‍ കുടുംബമാണ് ഗുണഭോക്താക്കള്‍. ഇടവക വികാരിയുടെ ആശീര്‍വാദത്തോടെ പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു തറക്കല്ലിട്ടത്. ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ബിജു സക്കറിയ, ജിനി സ്‌കറിയ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

2028-ല്‍ ഫോമാ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോൾ കേരളത്തിലെ അര്‍ഹരായ നിര്‍ധന കുടുംബങ്ങള്‍ക്ക് 20 വീടുകള്‍ നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫോമാ 20-20 ഹൗസിങ് പ്രോജക്ടിന് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ വീടിന് പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂരില്‍ തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ് മാമന്‍ തറക്കല്ലിട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി രണ്ടാമത്തെ വീടിന്‍റെ നിര്‍മാണോദ്ഘാടനം കോതമംഗലത്തും നടന്നു.

ഫോമാ പ്രസിഡൻ്റ് ബിജു തോണിക്കടവില്‍, ജനറല്‍ സെക്രട്ടറി പോള്‍ പി. ജോസ്, ട്രഷറര്‍ പ്രദീപ് നായര്‍, വൈസ് പ്രസിഡൻ്റ് സാമുവല്‍ മാത്യു, ജോയിൻ്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിൻ്റ് ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഈ ഭവനപദ്ധതി.

You might also like
Indiana man arrested for trying to wash child’s mouth out with soap after kid cursed at him

തന്നോട് ചീത്തവാക്ക് പറഞ്ഞ കുട്ടിയുടെ വായ കഴുകിക്കാനായി വായിലേക്ക് സോപ്പ് ബലമായി തിരുകിക്കറ്റാൻ ശ്രമിച്ച ഇന്ത്യാന സ്വദേശിയായ യുവാവ് അറസ്റ്റിൽ

എട്ടുവയസുകാരനെ കസ്റ്റഡിയിലെടുത്ത് ഐസിഇ: ബന്ധുക്കൾ ആശങ്കയിൽ

Canada announces fresh Russia-related sanctions

കാനഡ റഷ്യയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ വ്യാപിപ്പിച്ചു; 38 സ്ഥാപനങ്ങളും 24 വ്യക്തികളും പുതിയ പട്ടികയിൽ

'Amban' Makes History in Kerala: Actor Sajin Gopu Acquires Rare Jeep Wrangler Whitecap Edition

കേരളത്തിൽ ചരിത്രമെഴുതി ‘അമ്പാൻ’; അപൂർവ്വങ്ങളിൽ അപൂർവ്വമായ ജീപ്പ് റാങ്ഗ്ലർ വൈറ്റ്‌ക്യാപ് എഡിഷൻ സ്വന്തമാക്കി സജിൻ ഗോപു

ഇടക്കാല തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെച്ചു

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം: ട്രംപിന് കനത്ത തിരിച്ചടി

Top Picks for You
Top Picks for You