newsroom@amcainnews.com

തൊഴിൽ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ കാതലായ മാറ്റങ്ങളുമായി കാനഡ സര്‍ക്കാര്‍

Government of Canada announces targeted reforms to the Temporary Foreign Worker Program to respond to labour market needs

തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ കൃത്യമായി കണ്ടറിഞ്ഞ് പരിഹരിക്കുന്നതിനായി താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ (Temporary Foreign Worker Program – TFWP) മാറ്റങ്ങൾ പ്രഖ്യാപിച്ച് കാനഡ സർക്കാർ. പ്രാദേശിക വ്യവസായങ്ങളെയും അവശ്യ സേവനങ്ങളെയും പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനുമായി ജോബ്‌സ് ആൻഡ് ഫാമിലിസ് മന്ത്രി പറ്റി ഹജ്ദു (Patty Hajdu) ആണ് പുതിയ പരിഷ്കാരങ്ങൾ വിശദീകരിച്ചത്. യോഗ്യരായ കനേഡിയൻ പൗരന്മാരുടെ അഭാവമുള്ള മേഖലകളിൽ അടിയന്തര തൊഴിൽ ക്ഷാമം പരിഹരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

തൊഴിലുടമകൾക്ക് ആശ്വാസമായി എൽ.എം.ഐ.എ (LMIA) കാലാവധി നീട്ടി

2026 നവംബർ 6 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, കുറഞ്ഞ വേതന വിഭാഗത്തിലുള്ള (Low-wage Stream) ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് (LMIA) അപേക്ഷകളുടെ പരമാവധി കാലാവധി നിലവിലെ ഒരു വർഷത്തിൽ നിന്ന് രണ്ട് വർഷമായി ഉയർത്തി. കൂടാതെ, തൊഴില്ലായ്മ നിരക്ക് 6 ശതമാനമോ അതിൽ കൂടുതലോ ഉള്ള മേഖലകളിൽ സാധാരണയായി എൽ.എം.ഐ.എ അപേക്ഷകൾ പരിഗണിക്കാറില്ലെങ്കിലും, മുൻഗണനാ വിഭാഗങ്ങളായ ആരോഗ്യം, നിർമ്മാണം, ഭക്ഷ്യ സംസ്കരണം എന്നിവയ്ക്കൊപ്പം ചൈൽഡ് കെയർ (Early Childhood Educators) മേഖലയെക്കൂടി പുതിയ ഒഴിവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 2026-ലെ ബജറ്റിൽ 151.5 ദശലക്ഷം ഡോളർ വകയിരുത്തിയിട്ടുണ്ട്.

2027 മാർച്ച് മുതൽ പ്രാദേശിക അടിസ്ഥാനത്തിൽ കൂടുതൽ ഇളവുകൾ

സംസ്ഥാനങ്ങളുടെയും ഭരണപ്രദേശങ്ങളുടെയും (Provinces and Territories) സമ്മതത്തോടെ 2027 മാർച്ച് 1 മുതൽ നടപ്പിലാക്കാൻ ഉദ്യേശിക്കുന്ന പുതിയ മാറ്റങ്ങളും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് തൊഴില്ലായ്മ നിരക്ക് 6 ശതമാനത്തിൽ കുറവുള്ള വൻ നഗരങ്ങളിലും (ജനസംഖ്യ 2,50,000-ത്തിന് മുകളിൽ) ചെറിയ നഗരങ്ങളിലും കാനഡയുടെ തൊഴിൽ പ്രവചന സംവിധാനം (COPS) നിർദ്ദേശിക്കുന്ന തൊഴിലുകളിലേക്ക് വിദേശികളെ നിയമിക്കാം. ഗ്രാമീണ മേഖലകളിലെ തൊഴിലുടമകൾക്ക് കുറഞ്ഞ വേതന വിഭാഗത്തിലെ എല്ലാത്തരം ജോലികളിലേക്കും വിദേശ തൊഴിലാളികളെ തടസ്സമില്ലാതെ നിയമിക്കുന്നത് തുടരാം. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം, ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരിൽ താൽക്കാലിക വിദേശ തൊഴിലാളികളുടെ പരിധി നിലവിലെ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകും. (മുൻഗണനാ മേഖലകളിൽ നിലവിലെ 20% പരിധി തുടരും).

സ്ഥിരതാമസത്തിനും തൊഴിലാളികളുടെ സുരക്ഷയ്ക്കും മുൻഗണന

കാനഡയിൽ നിലവിൽ ജോലി ചെയ്യുന്ന പ്രാപ്തിയുള്ള വിദേശ തൊഴിലാളികൾക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി സ്ഥിരതാമസത്തിലേക്ക് (PR) മാറുന്നതിനായി കൂടുതൽ അവസരങ്ങൾ ബജറ്റ് 2026 വാഗ്ദാനം ചെയ്യുന്നു. കൂടാതെ, രാജ്യത്തെത്തുന്ന വിദേശ തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും കൃത്യമായ ബോധവൽക്കരണം നൽകുന്ന ‘മൈഗ്രന്റ് വർക്കർ സപ്പോർട്ട് പ്രോഗ്രാമിനായി’ 82 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കനേഡിയൻ പൗരന്മാരുടെ തൊഴിലവസരങ്ങൾക്ക് മുൻഗണന നൽകുന്നതിനൊപ്പം തന്നെ വ്യവസായങ്ങളുടെ വളർച്ച നിലനിർത്തുകയാണ് ഈ മാറ്റങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

You might also like
New wave of bomb threats hits passenger flights across Europe

യൂറോപ്പിലുടനീളം വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

"Ethanol Trap" in Petrol: Kerala on High Alert; Surprise Inspections in Four Districts

പെട്രോളിലെ ‘എഥനോൾ കെണി’: ജാഗ്രതയോടെ കേരളം; നാല് ജില്ലകളിൽ മിന്നൽ പരിശോധന

വടക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ വൻ ബസ് അപകടം: 20 പേർക്ക് പരുക്കേറ്റു

Saudi Arabia warns of potential danger in Yanbu oil hub as Houthi attacks continue

ഹൂതി ആക്രമണങ്ങൾ തുടരുന്നതിനിടെ യാൻബു എണ്ണ കേന്ദ്രത്തിൽ സാധ്യതയുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

Canadian dollar climbs to seven-week high as US election results shake markets

യുഎസ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വിപണിയെ സ്വാധീനിച്ചതോടെ കനേഡിയൻ ഡോളർ ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

ഇടക്കാല തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെച്ചു

Top Picks for You
Top Picks for You