newsroom@amcainnews.com

‘കാനഡ സ്ട്രോങ്ങ് ഫണ്ടി’ന്‍റെ ആദ്യ സിഇഒ ആയി കാരെൻ കാർനിയോൾ

ഓട്ടവ : ‘കാനഡ സ്ട്രോങ്ങ് ഫണ്ട്’ (Canada Strong Fund)-ന്‍റെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കാരെൻ കാർനിയോൾ-ടാംബൂർ ചുമതലയേൽക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘സോവറീൻ വെൽത്ത് ഫണ്ട്’ പദ്ധതിയുടെ ഭാഗമാണ് ഈ പ്രഖ്യാപനം. ആഗോള സാമ്പത്തിക രംഗത്ത് പരിചയസമ്പത്തുള്ള പ്രമുഖയാണ് കാരെൻ കാർനിയോൾ. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെൻ്റ് സ്ഥാപനങ്ങളിലൊന്നായ, ‘ബ്രിഡ്ജ്‌വാട്ടർ അസോസിയേറ്റ്‌സി’ലെ (Bridgewater Associates) സഹ-ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസറാണ് കാരെൻ.

സർക്കാർ ഇടപെടലുകൾ ഒഴിവാക്കി, കാരെൻ കാർനിയോൾ-ടാംബൂറിന്‍റെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡിന് കീഴിലായിരിക്കും കാനഡ സ്ട്രോങ് ഫണ്ട് പ്രവർത്തിക്കുക. 25 ബില്യൺ ഡോളർ മൂലധനത്തോടെയാണ് കാനഡ സ്ട്രോങ് ഫണ്ട് പ്രവർത്തനം ആരംഭിക്കുന്നത്. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കാൻ പ്രധാന വികസന പദ്ധതികൾക്ക് പണം നൽകുന്ന വിവിധ ഫെഡറൽ സ്ഥാപനങ്ങളുമായി കാനഡ സ്ട്രോങ്ങ് ഫണ്ട് പ്രവർത്തിക്കും. ഒപ്പം സാമ്പത്തികമായി വളർച്ച നേടാൻ സാധ്യതയുള്ള മറ്റ് വലിയ കമ്പനികളിലും നിക്ഷേപം നടത്തും.

You might also like
3-storey under-construction building collapses near Delhi's Chawri Bazaar Metro station; several feared trapped

ഡൽഹിയിലെ ചാവ്രി ബസാർ മെട്രോ സ്റ്റേഷന് സമീപം നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Extreme Brutality for Reels; Three Persons Arrested in Kolkata for Blindfolding and Setting Fire to a Teenager with Petrol

റീൽസിനായി അതിക്രൂരത; കൗമാരക്കാരനെ കണ്ണുകെട്ടി പെട്രോളൊഴിച്ച് തീ കൊളുത്തിയ മൂന്ന് പേർ കൊൽക്കത്തയിൽ പിടിയിൽ

Trump suggests Cabinet shakeups won’t stop at Susie Wiles

സൂസി വൈൽസിൽ ഒതുങ്ങില്ലെന്ന് സൂചന നൽകി ട്രംപ്

യുഎസിലെ ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി: അന്വേഷണം ആരംഭിച്ചു

Workers rally against potential layoffs at Etobicoke nursing home

എറ്റോബികോക് നഴ്‌സിങ് ഹോമിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതിനെതിരെ ജീവനക്കാരുടെ റാലി

പ്രതിദിനം 500 ദശലക്ഷം ലിറ്റർ മാത്രം: കാൽഗറിയിൽ നാളെ മുതൽ ജല ഉപയോഗ നിയന്ത്രണം

Top Picks for You
Top Picks for You