newsroom@amcainnews.com

വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് 16 തവണ കാനഡയിലെത്തി: ഘാന സ്വദേശിക്ക് രണ്ടു വർഷം തടവുശിക്ഷ

ഓട്ടവ : വ്യാജ കനേഡിയൻ പാസ്‌പോർട്ട് ഉപയോഗിച്ച് നിരവധി തവണ രാജ്യത്തിന് പുറത്തേക്ക് പോകുകയും തിരികെ വരികയും ചെയ്ത ഘാന സ്വദേശിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ചു. 22 വയസ്സുള്ള ജെഫേഴ്സൺ സോർമെലോയാണ് കനേഡിയൻ പൗരത്വ നിയമം ലംഘിച്ചതായി കാൽഗറി കോടതിയിൽ കുറ്റം സമ്മതിച്ചത്.

2021-ൽ ഒരു സ്റ്റഡി പെർമിറ്റിലാണ് (പഠനാനുമതി) സോർമെലോ കാനഡയിലെത്തിയത്. എന്നാൽ പിന്നീട് വിദ്യാഭ്യാസം തുടരാതിരുന്നതിനെ തുടർന്ന് 2024-ൽ കനേഡിയൻ അധികൃതർ അദ്ദേഹത്തെ നാടുകടത്താൻ ഉത്തരവിട്ടിരുന്നു. തുടർന്ന് മിച്ചൽ ലെബ്ലാ എന്ന പേരിൽ കനേഡിയൻ പാസ്‌പോർട്ട് സ്വന്തമാക്കി. ഈ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് മോൺട്രിയൽ, ടൊറൻ്റോ, ഹാലിഫാക്സ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി 16 തവണ അദ്ദേഹം കാനഡയിലേക്ക് വരികയും തിരിച്ചുപോവുകയും ചെയ്തു.

2026 ഏപ്രിലിൽ, യു.എസ്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് ‘ലെബ്ലാ’ എന്ന പേരിലുള്ള വ്യാജ സ്ഥിര താമസ കാർഡ് (permanent residency card) നൽകാൻ ശ്രമിക്കുന്നതിനിടെ, കാൽഗറിയിൽ വെച്ച് കാനഡ ബോർഡർ സർവീസസ് ഏജൻസി ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സോർമെലോ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ, വ്യാജ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്തു.

കാനഡയിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനുമാണ് സോർമെലോ ഈ മാർഗ്ഗങ്ങൾ സ്വീകരിച്ചതെന്ന് കോടതി കണ്ടെത്തി. പ്രതി നടത്തിയ ഈ കുറ്റകൃത്യം വളരെ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് കാരെൻ മോളെ നിരീക്ഷിച്ചു. അറസ്റ്റിനു ശേഷം ഇതിനോടകം 14 മാസം ജയിലിൽ കഴിഞ്ഞിട്ടുള്ളതിനാൽ ആ കാലാവധി ശിക്ഷയിൽ ഇളവ് ചെയ്യും.

You might also like
Thomas John Passes Away in Yonkers at the Age of 96

യോങ്കേഴ്‌സിൽ തോമസ് ജോൺ അന്തരിച്ചു; അന്ത്യം 96-ാം വയസ്സിൽ

From the Village Seen in Movies to the Tourism Map: The Survival Story of Puthenvelikkara

മലയാളസിനിമയിലെ ഗ്രാമത്തിൽ നിന്ന് ടൂറിസം ഭൂപടത്തിലേക്ക്: പുത്തൻവേലിക്കരയുടെ അതിജീവന ഗാഥ

Canada creates a permanent immigration pathway to help rural communities attract and retain talent

ഗ്രാമീണ മേഖലകളിലേക്ക് കഴിവുള്ള തൊഴിലാളികളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി കാനഡ സ്ഥിരം കുടിയേറ്റ പദ്ധതി ആരംഭിക്കുന്നു

എട്ടുവയസുകാരനെ കസ്റ്റഡിയിലെടുത്ത് ഐസിഇ: ബന്ധുക്കൾ ആശങ്കയിൽ

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ തരംഗം: ഡെമോക്രാറ്റുകൾ മുന്നേറുന്നു

Top Picks for You
Top Picks for You