ഇന്ധനവില വർധനയ്ക്ക് ഒപ്പം പണപ്പെരുപ്പവും കുതിച്ചുയർന്ന സാഹചര്യത്തിൽ ബാങ്ക് ഓഫ് കാനഡ ഈ ആഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. തുടർച്ചയായ ഏഴ് തവണ സെൻട്രൽ ബാങ്ക് തങ്ങളുടെ പോളിസി നിരക്ക് 2.25 ശതമാനത്തിൽ തന്നെ നിലനിർത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സമ്പദ്വ്യവസ്ഥയിൽ ചെലുത്തുന്ന പ്രത്യാഘാതങ്ങൾ പരിഗണിച്ച് സെൻട്രൽ ബാങ്ക് പലിശ നിരക്കിൽ കാൽ ശതമാനം (0.25%) വർധിപ്പിച്ച് 2.50 ആക്കുമെന്ന് ആർബിസി (RBC) സാമ്പത്തിക വിദഗ്ധർ അറിയിച്ചു.
മധ്യപൂർവ്വേഷ്യയിലെ യുദ്ധം ഇന്ധനവില വർധനയ്ക്ക് കാരണമായതോടെ, സെപ്റ്റംബറിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.1 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ സെപ്റ്റംബറിൽ സമ്പദ്വ്യവസ്ഥയിൽ നിന്ന് 68,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും, തൊഴിൽ വിപണി തുടർച്ചയായ രണ്ടാം മാസവും സ്തംഭനാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.







