newsroom@amcainnews.com

സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു

അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലപ്പുഴ സക്കറിയാ ബസാർ വട്ടപ്പള്ളി പുത്തൻപറമ്പ് സനീർ – നസ്രത്ത് ദമ്പതികളുടെ‌ മകൻ മാഹീൻ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കഞ്ഞിപ്പാടം പൂക്കൈതയാറ്റിലായിരുന്നു അപകടം. മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് 5.30 ഓടെയാണ് മാഹീൻ കഞ്ഞിപ്പാടത്തെത്തിയത്. മാഹീനും മറ്റൊരു സുഹൃത്തുമാണ് കുളിക്കാനിറങ്ങിയത്. ഇതിനിടെ മാഹീൻ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 7.45 ഓടെ മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ ലജ്നത്ത് സ്കൂളിലെ വിദ്യാർത്ഥിയാണ്. സഹോദരൻ – സിദ്ദിഖ് (മാഹീൻ).

You might also like

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

Top Picks for You
Top Picks for You