newsroom@amcainnews.com

LMIA ഒഴിവാക്കി, ഉയർന്ന വേതനമുള്ളവർക്ക് CRS പോയിൻ്റുകൾ വർധിക്കും: എക്സ്പ്രസ് എൻട്രി ഡ്രോയിൽ വൻ മാറ്റങ്ങളുമായി കാനഡ

കാനഡയിലേക്ക് വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ ശക്തമാക്കുന്നതിനുമായി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സമഗ്ര മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ മന്ത്രി ലീന മെറ്റ്‌ലെജ് ഡിയാബ് (Lena Metlege Diab). ‘കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം’ (CRS) സ്‌കോറിൽ അടക്കം വരുത്തിയ പുതിയ മാറ്റങ്ങൾ നവംബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഉദ്യോഗാർത്ഥികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനകരമായ ഈ മാറ്റങ്ങളിൽ പ്രധാനമായത് ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെൻ്റ് (LMIA) നിബന്ധന പൂർണ്ണമായും ഒഴിവാക്കിയതാണ്. യോഗ്യതയുള്ള ജോബ് ഓഫറുകൾക്ക് ബോണസ് പോയിൻ്റുകൾ ലഭിക്കുന്നതിനോ, ഫെഡറൽ സ്കിൽഡ് വർക്കർ (FSWP), ഫെഡറൽ സ്കിൽഡ് ട്രേഡ്സ് (FSTP) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനോ നവംബർ മൂന്ന് മുതൽ LMIA ആവിശ്യമില്ല. കൂടാതെ കാനഡയിൽ ഉയർന്ന വേതനം ലഭിക്കുന്ന 186 തൊഴിൽ മേഖലകളിൽ ജോബ് ഓഫർ അല്ലെങ്കിൽ പ്രവൃത്തിപരിചയമോ ഉള്ളവർക്ക്, എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ മുൻഗണന നൽകും.

ഉയർന്ന ശമ്പളമുള്ള ജോബ് ഓഫറുകൾ ഉള്ളവർക്കും പ്രത്യേക ബോണസ് പോയിൻ്റുകളും പ്രഖ്യാപിച്ചു. ശരാശരി വേതനത്തിന്റെ രണ്ട് ഇരട്ടി ശമ്പളമുള്ള ജോബ് ഓഫറിന് 100 പോയിന്റും, 1.5 ഇരട്ടി ശമ്പളമുള്ള ഓഫറിന് 70 പോയിന്റും, 1.3 ഇരട്ടി ശമ്പളമുള്ളതിന് 50 പോയിൻ്റുമാണ് ലഭിക്കുക. കാനഡയിൽ TEER 0, 1, 2, 3 കാറ്റഗറിയിൽ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്കാണ് ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ അധിക പോയിന്റ് നൽകുന്നത്. ശരാശരി വേതനത്തിന്റെ (Median Wage) രണ്ട് ഇരട്ടിയോ അതിൽ കൂടുതലോ ശമ്പളം വാങ്ങുന്നവർക്ക് 70 പോയിന്റും, 1.5 ഇരട്ടി ശമ്പളമുള്ളവർക്ക് 40 പോയിന്റും, 1.3 ഇരട്ടി ശമ്പളമുള്ളവർക്ക് 20 പോയിന്റും അധികമായി ലഭിക്കും. പ്രവൃത്തിപരിചയ കാലയളവ് അനുസരിച്ച് ലഭിക്കുന്ന പരമാവധി 80 പോയിൻ്റുകൾക്ക് പുറമേയാണിത്. ഇതോടെ പ്രവൃത്തിപരിചയത്തിൽ നിന്ന് മാത്രം അപേക്ഷകർക്ക് പരമാവധി 150 പോയിൻ്റ് വരെ സ്വന്തമാക്കാം.

You might also like
Rays vs. Guardians Game 4 props: Junior Caminero to bounce back in ALCS

റെയ്സ് വേഴ്സസ് ഗാർഡിയൻസ് ഗെയിം 4 പ്രോപ്സ്: ALCS-ൽ ജൂനിയർ കാമിനേറോ തിരിച്ചുപിടിക്കും

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

Three Indians killed in Germany building fire, murder suspect held

ജർമ്മനിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; കൊലപാതക സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ

അലർജി സാധ്യത: കാനഡയിൽ ടർക്കി ഗ്രേവി തിരിച്ചു വിളിച്ചു

Minister Metlege Diab to make an announcement in Kitchener

കിച്ച്നറിൽ നിർണ്ണായക പ്രഖ്യാപനവുമായി മന്ത്രി ലെന മെറ്റ്‌ലെജ് ഡിയാബ്

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; ഓറഞ്ച് കൗണ്ടിയില്‍ അടിയന്തര ഒഴിപ്പിക്കല്‍

Top Picks for You
Top Picks for You