യുഎസിലെ ഓറിഗൻ സംസ്ഥാനത്തെ ബെന്ഡിലുള്ള സില്വര് റെയില് എലിമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പില് മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് സ്കൂളില് അതിക്രമിച്ചു കയറിയ അക്രമി വെടിയുതിര്ത്തത്. സംഭവത്തില് അഞ്ചു വയസും എട്ടുവയസും പതിനൊന്നു വയസുമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര് അറിയിച്ചു. വെടിവെപ്പില് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസുള്ള കുട്ടിയെയും 54 വയസുള്ള അധ്യാപികയെയും ആശുപത്രിയില് പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂളിന് പുറത്തുള്ള കാറിനുനേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ട് ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ഒരാൾ സ്കൂളിനുള്ളിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന 16 വയസ്സുള്ള അക്രമി വെടിയേറ്റ് മരിച്ചു. ഇയാള്ക്ക് വെടിയേറ്റത് ആരില് നിന്നാണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.







