newsroom@amcainnews.com

ആൽബർട്ട റഫറണ്ടം: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 13 മുതൽ

കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യയെ വേർപിരിക്കണോ എന്ന ചോദ്യമുയർത്തി നിർണായക റഫറണ്ടം വോട്ടെടുപ്പ് ഒക്ടോബർ 19-ന് നടക്കും. കുടിയേറ്റ നയം, ഭരണഘടനാ പരിഷ്കരണം, കാനഡയിൽ തുടരണോ അതോ രാജ്യം വിടുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത സ്വഭാവമുള്ള രണ്ടാമതൊരു റഫറണ്ടം നടത്തണോ തുടങ്ങിയവ ഉൾപ്പെടെ ഈ ശരത്കാല റഫറണ്ടത്തിൽ 10 ചോദ്യങ്ങളാണുള്ളത്. ആൽബർട്ടയിലെ ഏകദേശം 30 ലക്ഷത്തോളം വരുന്ന വോട്ടർമാരിൽ 80 മുതൽ 85 ശതമാനം വരെ ആളുകൾ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഇലക്ഷൻസ് ആൽബർട്ട പറയുന്നു.

ചൊവ്വാഴ്ച മുതൽ മുൻ‌കൂർ വോട്ടിങ് (അഡ്വാൻസ് വോട്ടിങ്) ആരംഭിക്കും. ചൊവ്വ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 8 വരെ പ്രവിശ്യാ നിവാസികൾക്ക് മുന്നൂറിലധികം കേന്ദ്രങ്ങളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താമെന്ന് ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. കൂടാതെ റഫറണ്ടം നടക്കുന്ന ദിവസമായ ഒക്ടോബർ 19-ന് ആയിരത്തി നാനൂറിലധികം പോളിങ് സ്റ്റേഷനുകൾ പൂർണ്ണമായി സജ്ജീകരിച്ചിട്ടുണ്ടെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

You might also like
Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

Top Picks for You
Top Picks for You