newsroom@amcainnews.com

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

പശ്ചിമേഷ്യയിൽ വീണ്ടും ഉടലെടുത്തിട്ടുള്ള സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്നുള്ള വിമാന സർവീസുകൾ മുടങ്ങിയത് ഇന്ത്യക്കാരായ പ്രവാസി യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിരവധി സർവീസുകളാണ് വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തത്. ഇത് സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന പ്രവാസികളെയാണ് ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്.

ഗൾഫ് രാജ്യങ്ങൾക്കുള്ളിലെ സർവീസുകൾ തടസ്സപ്പെട്ടത് മൂലം കണക്റ്റിങ് ഫ്ലൈറ്റുകൾ വഴി ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്നവരും, ജോലി ആവശ്യങ്ങൾക്കായി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ടിയിരുന്ന മലയാളി പ്രവാസികളും വഴിയിൽ കുടുങ്ങുന്ന അവസ്ഥയാണുണ്ടായത്. സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസ് സമയങ്ങളിലും ഇതിനിടെ മാറ്റങ്ങൾ വന്നിട്ടുണ്ട്. വ്യോമപാതയിലെ കർശന നിയന്ത്രണങ്ങൾ കാരണം ദൂരയാത്രകൾ തടസ്സപ്പെടാനും യാത്രാ സമയം ഇനിയും നീളാനും സാധ്യതയുണ്ട്.

എങ്കിലും, വരുന്ന മാസത്തോടെ യൂറോപ്യൻ വിമാനക്കമ്പനികൾ യു.എ.ഇയിലേക്കുള്ള സർവീസുകൾ വീണ്ടും ആരംഭിക്കാൻ തയ്യാറെടുക്കുന്നത് യാത്രാമേഖലയ്ക്ക് ചെറിയൊരു ആശ്വാസമാകുന്നുണ്ട്. എങ്കിലും യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക ആപ്പുകളോ വെബ്‌സൈറ്റുകളോ വഴി യാത്രാസമറിയം കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, ബോർഡിംഗ് നടപടികൾക്കായി മൂന്ന് മുതൽ നാല് മണിക്കൂർ മുൻപെങ്കിലും ടെർമിനലുകളിൽ എത്തിച്ചേരണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

City of Toronto introduces pre-approved multiplex designs, making it easier to build more homes faster

ടൊറന്റോ നഗരം പുതിയ മൾട്ടിപ്ലക്സ് ഡിസൈനുകൾ അവതരിപ്പിച്ചു; കൂടുതൽ വീടുകൾ വേഗത്തിൽ നിർമ്മിക്കുന്നത് എളുപ്പമാകുന്നു

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

H-1B വീസ പ്രോഗ്രാം പൂർണമായി ഒഴിവാക്കണം: ജെ ഡി വാൻസ്

Kochi Water Metro: Expansion and Comprehensive Progress of the Project

കൊച്ചി വാട്ടർ മെട്രോ: വിപുലീകരണവും പദ്ധതിയുടെ സമഗ്രമായ പുരോഗതിയും

Top Picks for You
Top Picks for You