newsroom@amcainnews.com

ജോർജിയയിൽ കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ്: മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്

ജോർജിയയിലുള്ള റോസ്‌വെൽ പാർക്കിൽ നിന്നും ശേഖരിച്ച കൊതുകുകളിൽ വീണ്ടും വെസ്റ്റ് നൈൽ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. സെപ്റ്റംബർ ആദ്യവാരത്തിൽ ഇതേ പാർക്കിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ മരുന്നുകൾ തളിച്ചിരുന്നുവെങ്കിലും, വീണ്ടും വൈറസ് സ്ഥിരീകരിച്ചതായി സിറ്റി അധികൃതർ അറിയിച്ചു. ഫുൾട്ടൺ കൗണ്ടി ബോർഡ് ഓഫ് പബ്ലിക് ഹെൽത്തും വെക്റ്റർ ഡിസീസ് കൺട്രോൾ ഇന്‍റർനാഷണലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി പാർക്കിൽ കീടനാശിനി തളിക്കൽ പൂർത്തിയാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ പുരോഗമിക്കുമ്പോഴും പാർക്കിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുമെന്നും നിശ്ചയിച്ച പരിപാടികൾക്കൊന്നും മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷം ജോർജിയയിൽ ഇതുവരെ എട്ടു പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്.

വെസ്റ്റ് നൈൽ വൈറസിനെതിരെ ജാഗ്രത പാലിക്കാൻ യു.എസ് രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വൈകുന്നേരങ്ങളിലും പുലർച്ചെയും കൊതുകു കടിയേൽക്കാതിരിക്കാൻ പൂർണ്ണമായി ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കണം. കൂടാതെ ഇ.പി.എ അംഗീകൃത കൊതുകു നിവാരണ ലോഷനുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. രോഗബാധയേൽക്കുന്ന ഭൂരിഭാഗം ആളുകളിലും ലക്ഷണങ്ങൾ പ്രകടമാകാറില്ലെങ്കിലും, വയോധികരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.

You might also like

സ്റ്റിയറിങ് തകരാർ: 35,000 വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോക്‌സ്‌വാഗൺ കാനഡ

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

Driver arrested in Texas after 'intentionally' crashing into closed supermarket to use the restroom

വാഷ്റൂമിൽ പോകാൻ അടഞ്ഞുകിടന്ന സൂപ്പർമാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി; ടെക്സസിൽ 60കാരൻ അറസ്റ്റിൽ

Masinagudi trip: Strict restrictions and entry ban for tourists

മസിനഗുഡി യാത്ര: സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങളും പ്രവേശന വിലക്കും

ജോര്‍ജിയയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ്; 12 കൗമാരക്കാര്‍ക്ക് പരുക്ക്

കാൽനടയാത്രക്കാരുടെ സുരക്ഷ: പുതിയ ട്രാഫിക് സിഗ്നൽ സംവിധാനവുമായി കാൽഗറി സിറ്റി

Top Picks for You
Top Picks for You