newsroom@amcainnews.com

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

The crocodile terror in Kothayar has ended; the crocodile finally got caught in the net

കുളശേഖരത്തിന് സമീപം കോതയാറ്റിൽ മാസങ്ങളായി നാട്ടുകാരിൽ ആശങ്ക പരത്തിയിരുന്ന മുതല ഒടുവിൽ വലയിൽ കുടുങ്ങി. ഏഴു മാസം മുൻപ് ചെക്കുഴിക്കര ഭാഗത്ത് ആറ്റിനുള്ളിലെ ടാങ്കിനു മുകളിലാണ് ഇതിനെ ആദ്യമായി കണ്ടത്. വനംവകുപ്പ് അധികൃതർ കൂടുകളും വലകളും സ്ഥാപിച്ച് പിടികൂടാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം ചെന്നൈയിൽ നിന്നും വിദഗ്ധ സംഘം എത്തിയെങ്കിലും മുതല പിടിയിലായിരുന്നില്ല.

ഇന്നലെ രാവിലെ ചെക്കുഴിക്കര ടാങ്കിന് സമീപമുള്ള പാലത്തിനടിയിൽ വലയിൽ കുടുങ്ങിയ നിലയിലാണ് മുതലയെ ഒരു കാൽനടയാത്രികൻ കണ്ടത്. ഉടൻ തന്നെ വിവരം വനംവകുപ്പ് ഓഫീസിൽ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള ഡൈവിങ് സംഘം എത്തി പരിശോധന നടത്തിയ ശേഷം തുടർനടടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മുതല വലയിലായതറിഞ്ഞ് നിരവധി ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.

You might also like
Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

FSSAI proposes to ban 'paneer' label for substitute products, ensure strict disclosure

FSSAI (ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി) പനീർ പകരക്കാരിലുള്ള ഉൽപ്പന്നങ്ങൾക്ക് ‘പനീർ’ ലേബൽ നിരോധിക്കാൻ നിർദ്ദേശിച്ചു

Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Honda's third electric scooter 'QC3' in the market

ഹോണ്ടയുടെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ ‘ക്യൂസി3’ വിപണിയിൽ

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Top Picks for You
Top Picks for You