newsroom@amcainnews.com

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

Meta's new AI gadgets and VR glasses

സ്മാർട് ഗ്ലാസുകൾ ധരിക്കാൻ താൽപ്പര്യമില്ലാത്തവർക്കായി കീചെയ്‌ിനിൽ തൂക്കിയിടാൻ കഴിയുന്ന ‘മ്യൂസ് ചാമ്’ (Muse Charm) എന്ന പുതിയ പെൻഡന്റ് രൂപത്തിലുള്ള ഉപകരണം മെറ്റ അവതരിപ്പിച്ചു. മെറ്റയുടെ സ്വന്തം എഐ അസിസ്റ്റന്റായ ‘മ്യൂസ്’ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഉപകരണത്തിൽ വിരലടയാളം വഴി ആക്ടിവേറ്റ് ചെയ്യാവുന്ന സംവിധാനവും മ്യൂസിന്റെ അവതാർ കാണിക്കുന്ന ചെറിയ സ്ക്രീനുമുണ്ട്. തത്സമയ വോയ്സ് ഇന്ററാക്ടിവിറ്റിയോടെയെത്തുന്ന ഈ ഉപകരണം വരുന്ന ഡിസംബറിൽ വിപണിയിലെത്തും.

ഇതോടൊപ്പം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും അത്യാധുനികമായ പുതിയ ‘മെറ്റ വിആർ ഗ്ലാസുകളും’ മാർക്ക് സുക്കർബർഗ് പുറത്തിറക്കി. മെറ്റ ക്വസ്റ്റ് 3-നേക്കാൾ അഞ്ച് മടങ് ഭാരം കുറഞ്ഞ ഈ ഗ്ലാസുകൾ വോയ്സ് കമാൻഡുകൾ, കണ്ണിന്റെ ചലനങ്ങൾ, കൈയടയാളങ്ങൾ എന്നിവ ഉപയോഗിച്ച് കണ്ട്രോളറുകളുടെ സഹായമില്ലാതെ പ്രവർത്തിപ്പിക്കാൻ സാധിക്കും. മൈക്രോ ഒാലെഡ് പാനലുകളെ അടിസ്ഥാനമാക്കിയുള്ള 5കെ ഇൻഫൈനൈറ്റ് ഡിസ്‌പ്ലേ, ഐമാക്സ് എൻഹാൻസ്ഡ് സർട്ടിഫിക്കേഷൻ, ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള 3D ഉള്ളടക്കങ്ങൾ, ഉപയോക്താക്കളുടെ ഭാവങ്ങൾ ക്യാപ്ചർ ചെയ്ത് ഫോട്ടോറിയലിസ്റ്റിക് ഡിജിറ്റൽ രൂപങ്ങൾ ഉണ്ടാക്കുന്ന ഹോളോഗ്രാം സാങ്കേതികവിദ്യ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

You might also like
Honda's third electric scooter 'QC3' in the market

ഹോണ്ടയുടെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ ‘ക്യൂസി3’ വിപണിയിൽ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

Top Picks for You
Top Picks for You