‘കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എക്സ്പ്രസ് എൻട്രി’ നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 2,000 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 519 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ ഐആർസിസി പരിഗണിച്ചത്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ 60 ദിവസത്തിനുള്ളിൽ സമ്പൂർണ്ണമായ സ്ഥിരതാമസ അപേക്ഷ IRCC-ക്ക് സമർപ്പിക്കണം.
‘എക്സ്പ്രസ് എൻട്രി’ (Express Entry) നറുക്കെടുപ്പ് വഴി സ്ഥിരതാമസത്തിനുള്ള (permanent residence) നടപടികൾ സ്വീകരിക്കുന്നവർക്ക് ‘ബ്രിഡ്ജിങ് ഓപ്പൺ വർക്ക് പെർമിറ്റിനായി’ (BOWP) അപേക്ഷിക്കാനും അവസരമുണ്ട്. BOWP അപേക്ഷയിൽ തീരുമാനമാകുന്നതിന് മുൻപ് നിലവിലുള്ള വർക്ക് പെർമിറ്റിന്‍റെ കാലാവധി അവസാനിക്കുകയാണെങ്കിൽ, ‘മെയിന്‍റെയ്ൻഡ് സ്റ്റാറ്റസ്’ (maintained status) ആനുകൂല്യം ഈ അപേക്ഷകർക്ക് ലഭിക്കും. ഇതുവഴി, കാനഡയിൽ തുടരുന്നിടത്തോളം കാലം നിലവിലെ വർക്ക് പെർമിറ്റിലെ അതേ വ്യവസ്ഥകളിൽ ജോലി തുടരാനും അപേക്ഷകർക്ക് സാധിക്കും.







