newsroom@amcainnews.com

ഇ-സ്കൂട്ടർ ബാറ്ററിയിൽ നിന്നും തീപിടിത്തം: സൗത്ത് ഈസ്റ്റ് എഡ്മിന്‍റനിൽ വൻ നാശനഷ്ടം

സൗത്ത് ഈസ്റ്റ് എഡ്മിന്‍റനിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. 21-ാം അവന്യൂവിന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിൽ പടർന്നുപിടിച്ച തീപിടുത്തത്തിൽ 17 താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും 4.7 ലക്ഷം ഡോളറിലധികം നാശനഷ്ടം ഉണ്ടായതായും എഡ്മിന്‍റൻ ഫയർ റെസ്ക്യൂ സർവീസസ് സ്ഥിരീകരിച്ചു. ഇ-സ്കൂട്ടറിലെ ലിഥിയം-അയോൺ ബാറ്ററിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന, കെട്ടിടത്തിൻ്റെ മുകൾ നിലയിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. നാൽപ്പതോളം അഗ്നിശമന സേനാംഗങ്ങളും അടിയന്തര പ്രാധാന്യമുള്ള വാഹനങ്ങളും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.

ലിഥിയം-അയോൺ ബാറ്ററിയുമായി ബന്ധപ്പെട്ട് ഈ വർഷം എഡ്മിന്‍റൻ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 20-ാമത്തെ അപകടമാണിതെന്ന് അഗ്നിശമന ഉദ്യോഗസ്ഥർ അറിയിച്ചു. ഈ അപകടങ്ങളിലൂടെയുള്ള സാമ്പത്തിക നഷ്ടം 2.1 മില്യൺ ഡോളർ കവിഞ്ഞതായും അധികൃതർ റിപ്പോർട്ട് ചെയ്തു. ലിഥിയം-അയോൺ ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ ഗുണനിലവാരമുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കാനും രാത്രികാലങ്ങളിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

You might also like
"Said it would be a normal delivery, and finally lost the baby too": Family alleges medical negligence at Punalur Taluk Hospital

‘സുഖപ്രസവമെന്നു പറഞ്ഞു, ഒടുവിൽ കുഞ്ഞുകൂടി നഷ്ടമായി’: പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാപിഴവാരോപിച്ച് കുടുംബം

ആംബുലൻസ് എത്താൻ വൈകി; എഡ്മിന്‍റനിൽ ഡോക്ടറുടെ ഭാര്യ ചികിത്സ കിട്ടാതെ മരിച്ചു

വ്യാപാര യുദ്ധം: പുതിയ അതിർത്തി ബോർഡുകളുമായി ബ്രിട്ടീഷ് കൊളംബിയ

ഒക്ലഹോമയില്‍ പതിനഞ്ചുകാരന്‍ വെടിയേറ്റു മരിച്ച സംഭവം: സഹോദരി അറസ്റ്റില്‍

ലേക്ക് ഒൻ്റാരിയോയുടെ പേര് മാറ്റം: ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കാരനായ മേയര്‍ രംഗത്ത്

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ വടംവലി: ഫസ്റ്റ്എയ്ഡ് കമ്മിറ്റി സജ്ജം

Top Picks for You
Top Picks for You