newsroom@amcainnews.com

ആശ്വാസമായി ലിബറൽ സർക്കാർ, ഇന്ധന നികുതി ഇളവ് പുതുവർഷം വരെ: റിപ്പോർട്ട്

ഫ്യൂവൽ എക്സൈസ് നികുതി ഇളവ് ഫെഡറൽ സർക്കാർ പുതുവർഷം വരെ നീട്ടുമെന്ന് റിപ്പോർട്ട്. പെട്രോൾ-ഡീസൽ നികുതിയിളവ് 2027 ജനുവരി 31 വരെയായിരിക്കും നീട്ടിവെയ്ക്കുക. ഇതുസംബന്ധിച്ച് ഫെഡറൽ ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ ഇന്ന് ഓട്ടവയിൽ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം നികുതി ഇളവ് കൂടുതൽ കാലം നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് ആവശ്യപ്പെട്ടിരുന്നു. 2027 വരെ നികുതി ഒഴിവാക്കണമെന്നായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ ആവശ്യം.

ആഗോള വിപണിയിലെ പ്രതിസന്ധിയെ തുടർന്ന് താൽക്കാലികമായി ഒഴിവാക്കിയിരുന്ന ഫെഡറൽ ഫ്യൂവൽ എക്സൈസ് ടാക്സ് സെപ്റ്റംബർ 7-ന് ലേബർ ഡേയിൽ അവസാനിക്കാനിരിക്കെയാണ് ഈ തീരുമാനം. സാധാരണ നിലയിൽ പെട്രോളിന് ലിറ്ററിന് 10 സെന്റും, ഡീസലിനും വിമാന ഇന്ധനങ്ങൾക്കും ലിറ്ററിന് 4 സെന്റും നിരക്കിലാണ് ഈ നികുതി ചുമത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ 2026 ഏപ്രിൽ 20-നാണ് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ സർക്കാർ ഈ നികുതി താൽക്കാലികമായി ഒഴിവാക്കിയത്.

You might also like
Attention Pravasis: Was July 15 the deadline for NORKA ID cards? New updates out; Opportunity for NORKA Care Plus registration until September 18

പ്രവാസികൾ ശ്രദ്ധിക്കുക: നോർക്കയുടെ ഐഡി കാർഡുകൾക്ക് ജൂലൈ 15 ആയിരുന്നോ അവസാന തീയതി? പുതിയ വിവരങ്ങൾ പുറത്ത്; NORKA Care Plus രജിസ്ട്രേഷന് സെപ്റ്റംബർ 18 വരെ അവസരം

Media Fraternity Unity: IPCNT Hosts Grand Onam Celebration

മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ; ഐപിസിഎൻടി ഓണാഘോഷം പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു

പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Dollar hits two-week high, Middle East conflict and rate paths in focus

ഡോളർ രണ്ടു ആഴ്ചയിലെ ഉയർന്ന നിരക്കിൽ; മിഡിൽ ഈസ്റ്റ് സംഘർഷവും പലിശ നിരക്ക് മാറ്റങ്ങളും ശ്രദ്ധാകേന്ദ്രമാകുന്നു

തെക്കു പടിഞ്ഞാറന്‍ യുഎസില്‍ കടുത്ത ചൂടിന് സാധ്യത: അതീവ ജാഗ്രതാ നിര്‍ദേശം

TSX opens lower as rising yields, falling gold weigh

കാനഡ ഓഹരി വിപണിയിൽ ഇടിവ്: ബോണ്ട് നേട്ടവും സ്വർണ്ണവില കുറഞ്ഞതും വിപണിയെ ബാധിച്ചു

Top Picks for You
Top Picks for You