newsroom@amcainnews.com

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ

മാസാവസാനം നടക്കാനിരിക്കുന്ന മൂന്ന് ഫെഡറൽ ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള മുൻകൂർ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ഒൻ്റാരിയോ, ക്യൂബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ മൂന്ന് റൈഡിങുകളിലാണ് ഓഗസ്റ്റ് 31 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബീച്ചസ്–ഈസ്റ്റ് യോർക്ക് (ഒൻ്റാരിയോ), ചിക്കൂട്ടിമി–ലെ ഫ്ജോർഡ് (ക്യൂബെക്ക്), നോർത്ത് വാൻകൂവർ–കാപ്പിലാനോ (ബി.സി) എന്നിവയാണ് ഈ റൈഡിങുകൾ. സ്കാർബറോ സൗത്ത് വെസ്റ്റിലേക്കുള്ള ഒൻ്റാരിയോ ലിബറൽ പാർട്ടി നോമിനേഷൻ നഷ്ടപ്പെട്ടതിനെ തുടർന്ന് ജൂലൈയിൽ നഥാനിയേൽ എർസ്കിൻ-സ്മിത്ത് എംപി സ്ഥാനം രാജിവെച്ചതോടെയാണ് ബീച്ചസ്-ഈസ്റ്റ് യോർക്കിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നോർത്ത് വാൻകൂവർ-കാപ്പിലാനോ റൈഡിങിൽ നിന്നുള്ള ലിബറൽ എംപിയും മുൻ ഫെഡറൽ കാബിനറ്റ് മന്ത്രിയുമായിരുന്ന ജോനാഥൻ വിൽക്കിൻസൺ, കാനഡയുടെ യൂറോപ്യൻ യൂണിയൻ അംബാസഡറായും ചിക്കോട്ടിമി-ലെ ഫ്ജോർഡ് റൈഡിങിലെ മുൻ കൺസർവേറ്റീവ് എംപിയായ റിച്ചാർഡ് മാർട്ടൽ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങിയത്. നിലവിൽ ഹൗസ് ഓഫ് കോമൺസിൽ ലിബറലുകൾക്ക് 171 സീറ്റുകളും, കൺസർവേറ്റീവുകൾക്ക് 139 സീറ്റുകളും, ബ്ലോക്ക് ക്യൂബെക്കോയിസിന് 21 സീറ്റുകളും, അഞ്ച് എൻ‌ഡി‌പി എംപിമാരും ഒരു ഗ്രീൻ എംപിയുമാണ് ഉള്ളത്.

ഇന്ന് ആരംഭിക്കുന്ന മുൻകൂർ വോട്ടെടുപ്പിന് ശേഷം, ഓഗസ്റ്റ് 21, 22, 23, 24 തീയതികളിൽ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടായിരിക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9 മുതൽ രാത്രി 9 വരെ പോളിങ് ബൂത്തുകൾ തുറന്നിരിക്കും. അതുപോലെ, ഓഗസ്റ്റ് 25 ന് പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് മുമ്പ് ഏത് സമയത്തും റൈഡിങിലുള്ള വോട്ടേഴ്‌സ് ലോക്കൽ ഇലക്ഷൻസ് കാനഡ ഓഫീസിൽ ഏർലി വോട്ടിങ് നടത്താം. തപാൽ വഴി വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 25 ന് പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും അവരുടെ പ്രത്യേക ബാലറ്റ് മെയിൽ വഴി തിരികെ നൽകുകയും വേണമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു.

You might also like
America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

Top Picks for You
Top Picks for You