newsroom@amcainnews.com

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയ സമര്‍പ്പണം ഓഗസ്റ്റ് 29ന്

ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു ചരിത്രനാഴികക്കല്ലിലേക്ക്. സഭയുടെ 25-ാം വാര്‍ഷികമായ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പുതിയ ആരാധനാലയത്തിന്‍റെ സമര്‍പ്പണം ഓഗസ്റ്റ് 29ന് നടക്കും. ദൈവകൃപയില്‍ ആരംഭിച്ച ചെറിയ കൂട്ടായ്മ 2000 നവംബര്‍ 12നാണ് ഔദ്യോഗികമായി സഭയായി സ്ഥാപിതമായത്. Assemblies of God, North Dallas Section-ന്‍റെ അഫിലിയേറ്റഡ് സഭയായാണ് സീയോന്‍ ചര്‍ച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. പാസ്റ്റര്‍ ലിജു പണിക്കര്‍ സഭയുടെ ആദ്യ പാസ്റ്ററായി ശുശ്രൂഷ ചെയ്തു.

നിലവില്‍ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ പ്രത്യേകം ആരാധനാ ശുശ്രൂഷകള്‍ നടത്തിവരുന്നു. ഇതോടൊപ്പം ഫ്രിസ്‌കോ ക്യാമ്പസും ആരംഭിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയിലുള്ള ശുശ്രൂഷ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

പാസ്റ്റര്‍ ജസ്റ്റിന്‍ സാബു സീയോന്‍ ചര്‍ച്ചിന്‍റെ ലീഡ് പാസ്റ്ററായി ശുശ്രൂഷിക്കുന്നു. പാസ്റ്റര്‍ ബിജു ഡാനിയേലും പാസ്റ്റര്‍ ജിജോ ജോയിയും മലയാളം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. പാസ്റ്റര്‍ പീറ്റേഴ്‌സണ്‍ മാത്യൂസ് തമിഴ് ശുശ്രൂഷയുടെയും പാസ്റ്റര്‍ സ്റ്റീവന്‍ പോള്‍ ഫ്രിസ്‌കോ ക്യാമ്പസിന്‍റെയും പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഓഗസ്റ്റ് 29ന് നടക്കുന്ന സമര്‍പ്പണ ശുശ്രൂഷയോടെ, 25 വര്‍ഷത്തെ അനുഗ്രഹീത യാത്രയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് സീയോന്‍ ചര്‍ച്ച് പുതിയൊരു അധ്യായത്തിലേക്ക് പ്രവേശിക്കും.

You might also like
Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

Attack on a ship off the coast of Oman again: Twelve injured

ഒമാൻ തീരത്ത് വീണ്ടും കപ്പലിനു നേരെ ആക്രമണം: പന്ത്രണ്ട് പേർക്ക് പരുക്ക്

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

Top Picks for You
Top Picks for You