newsroom@amcainnews.com

ദേശീയ സുരക്ഷാ നിയമ പുനരവലോകനം വൈകുന്നു: സ്വന്തം കാലാവധി ലംഘിച്ച് കാനഡയിലെ ലിബറൽ സർക്കാർ

Liberals blow past deadline to review major national security law

ഓട്ടവ: കാനഡയിലെ രഹസ്യാന്വേഷണ സുരക്ഷാ ഏജൻസികൾക്ക് വിപുലമായ പുതിയ അധികാരങ്ങൾ നൽകുന്ന പ്രമുഖ ദേശീയ സുരക്ഷാ നിയമം പുനരവലോകനം ചെയ്യാനുള്ള സ്വന്തം കാലാവധി പൂർത്തിയാക്കാതെ ലിബറൽ സർക്കാർ. നിശ്ചിത കാലാവധി കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും നിയമത്തിന്റെ അവലോകനം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

2019 ജൂണിൽ പാസാക്കിയ ‘ബിൽ സി-59’ (Bill C-59) കാനഡയുടെ ദേശീയ സുരക്ഷാ മേഖലയിൽ വൻ മാറ്റങ്ങളാണ് വരുത്തിയത്. കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (CSE) ആക്ട് നിലവിൽ കൊണ്ടുവന്ന ഈ നിയമം, കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിന്റെ (CSIS) പ്രവർത്തനങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുകയും ഇന്റലിജൻസ് മേഖലയിൽ ആദ്യമായി സിവിൽ മേൽനോട്ടവും പരിശോധനയും ഉറപ്പാക്കുകയും ചെയ്തു. മാറ്റങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്, നാല് വർഷത്തിനകം (2023-ഓടെ) ഈ പുതിയ ദേശീയ സുരക്ഷാ സംവിധാനം പാർലമെന്റ് പുനരവലോകനം ചെയ്യണമെന്ന് ലിബറൽ സർക്കാർ തന്നെ നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അതുണ്ടായില്ല.

നാഷണൽ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് റിവ്യൂ ഏജൻസി (NSIRA) അധ്യക്ഷൻ, 2025 നവംബറിൽ നടന്ന കൂടിക്കാഴ്ചയിൽ പബ്ലിക് സേഫ്റ്റി മിനിസ്റ്റർ ഗാരി ആനന്ദസംഗരിയുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയിരുന്നതായി ഗ്ലോബൽ ന്യൂസ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.

എന്നാൽ മാസങ്ങൾക്ക് ശേഷം, ഈ പുനരവലോകനം ആരംഭിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും അതിനുള്ള അധികാരം പാർലമെന്റിനാണെന്നുമാണ് ആനന്ദസംഗരിയുടെ ഓഫീസ് വ്യക്തമാക്കിയത്. കഴിഞ്ഞ 11 വർഷമായി കാനഡയിൽ ലിബറൽ പാർട്ടിയാണ് ഭരണം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

പാർലമെന്ററി പുനരവലോകനങ്ങൾ നടത്തുന്നത് പാർലമെന്റാണെന്നും അതിന്റെ സമയം നിശ്ചയിക്കുന്നത് പാർലമെന്ററി നടപടിക്രമങ്ങളിലൂടെയാണെന്നും ആനന്ദസംഗരിയുടെ വക്താവ് സൈമൺ ലാഫോർച്യൂൺ പ്രസ്താവനയിലൂടെ അറിയിച്ചു. ദേശീയ സുരക്ഷാ നിയമനിർമ്മാണങ്ങളുടെ പുനരവലോകനം ഉൾപ്പെടെയുള്ള പാർലമെന്റിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിഷയം പരിശോധിക്കേണ്ട ഹൗസ് ഓഫ് കോമൺസ് പബ്ലിക് സേഫ്റ്റി കമ്മിറ്റി ചെയർമാൻ ജീൻ-വൈവ്സ് ഡുക്ലോസ് പ്രതികരിക്കാൻ തയ്യാറായില്ല.

ഇത്തരത്തിൽ കാലാവധി തെറ്റിക്കുന്നത് മുൻകാല സർക്കാരുകളുടെ “ദേശീയ സുരക്ഷാ വിഷയങ്ങളോടുള്ള താൽപ്പര്യക്കുറവിനെയാണ്” കാണിക്കുന്നതെന്ന് കാർലെട്ടൺ സർവകലാശാലയിലെ പ്രൊഫസറും മുൻ സി.എസ്.ഐ.എസ് (CSIS) അനലിസ്റ്റുമായ സ്റ്റെഫാനി കാര്‍വിൻ അഭിപ്രായപ്പെട്ടു. ഏതെങ്കിലും ഒരു വലിയ പ്രതിസന്ധിയുണ്ടാകുമ്പോൾ മാത്രമാണ് രാജ്യത്ത് സുരക്ഷാ നിയമങ്ങൾ പാസാക്കാൻ ശ്രമിക്കാറുള്ളതെന്നും, പത്ത് വർഷത്തിലൊരിക്കൽ മാത്രം കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ബില്ലുകൾ പിന്നീട് എല്ലാവരും മറന്നുപോകുകയാണ് പതിവെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്തിടെ നടന്ന രണ്ട് വലിയ അന്വേഷണങ്ങൾക്ക് ശേഷം കാനഡയിലെ സുരക്ഷാ ഏജൻസികൾക്കിടയിൽ കടുത്ത നിരാശ നിലനിൽക്കുന്നുണ്ടെന്ന് കാർവിൻ ചൂണ്ടിക്കാട്ടി. 2022-ലെ ട്രൂഡോ സർക്കാരിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചുള്ള അന്വേഷണവും 2024-ൽ ജസ്റ്റിസ് മേരി-ജോസി ഹോഗ് നടത്തിയ കനേഡിയൻ രാഷ്ട്രീയത്തിലെ വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണവും സർക്കാരിന്റെ സുരക്ഷാ സമീപനങ്ങളെയും ഇന്റലിജൻസ് പ്രവർത്തനങ്ങളെയും വെളിച്ചത്തുകൊണ്ടുവന്നിരുന്നു.

അതോടൊപ്പം, തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആധാരമായ നിയമങ്ങൾ പുനരവലോകനം ചെയ്യണമെന്ന് CSIS വർഷങ്ങളായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും 1980-കൾക്ക് ശേഷം ഇതിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഇന്റർനെറ്റ് പോലും നിലവിലില്ലാതിരുന്ന കാലത്തെ നിയമനിർമ്മാണങ്ങൾക്ക് കീഴിലാണ് കാനഡയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസി ഇപ്പോഴും പ്രവർത്തിക്കുന്നത്. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികൾ നേരിടാൻ നിലവിലെ പഴയ നിയമങ്ങൾ പര്യാപ്തമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സാഹചര്യം.

You might also like

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

Top Picks for You
Top Picks for You