newsroom@amcainnews.com

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുന്നു

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുന്നു. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് 28 വയസ്സുള്ള കരോലിൻ ജോലിയിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതേസമയം, കരോലിൻ വൈറ്റ് ഹൗസ് സീനിയർ ഉപദേശകയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസ് പോഡിയത്തിൽ നിന്ന് യുഎസ് പ്രസിഡൻ്റിനു വേണ്ടി സംസാരിക്കാനുള്ള അവസരം നൽകിയതിൽ നന്ദിയുണ്ടെന്ന് കരോലിൻ ലെവിറ്റ് പറഞ്ഞു. അതേസമയം, കരോലിന് പകരമായി ആരാകും പ്രസ് സെക്രട്ടറിയെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല.

‘‘ഞങ്ങളുടെ പ്രിയപ്പെട്ട, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയും എന്‍റെ ഏറ്റവും വിശ്വസ്തയായ സഹായിയുമായ കരോലിൻ ലെവിറ്റ് ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയുകയാണ്. കുടുംബത്തിനും തന്‍റെ കുഞ്ഞുമക്കൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായാണ് ഈ തീരുമാനം. എന്‍റെ ഉപദേശകയായും റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തമായ ശബ്ദമായും കരോലിൻ തുടരും’’– ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. തനിക്കു രണ്ടാമത്തെ കുഞ്ഞ് പിറന്നതായി മേയിൽ ലെവിറ്റ് അറിയിച്ചിരുന്നു. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ വിരുന്നിനിടെ ട്രംപിനു നേരെ വധശ്രമം ഉണ്ടായതിനെത്തുടർന്ന് പ്രസവാവധി എടുക്കുന്നത് ലെവിറ്റ് വൈകിപ്പിച്ചതും വലിയ വാർത്തയായിരുന്നു.

You might also like

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Top Picks for You
Top Picks for You