മെക്സിക്കോയിൽ 43 വിദ്യാർത്ഥികളെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ തെളിവുകൾ നശിപ്പിച്ചെന്നാരോപിച്ച് ഗെറെറോ സംസ്ഥാന മുൻ ഗവർണർ എഞ്ചൽ അഗിറെയെ അറസ്റ്റ് ചെയ്തു. പത്ത് വർഷം മുമ്പാണ് ഈ സംഭവം നടന്നത്. കേസിൽ മുൻ അറ്റോർണി ജനറൽ ഹെസൂസ് മുറില്ലോ കരമിന് ശേഷം അറസ്റ്റിലാകുന്ന ഏറ്റവും ഉയർന്ന പദവിയിലുള്ള വ്യക്തിയാണ് എഞ്ചൽ അഗിറെ.
2014-ൽ അയോത്സിനാപ റൂറൽ ടീച്ചേഴ്സ് കോളേജിലെ 43 വിദ്യാർത്ഥികളെയാണ് പ്രതിഷേധത്തിന് പോകുന്നതിനിടയിൽ കാണാതായത്. വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും മറച്ചുവെച്ചെന്നാണ് മുൻ ഗവർണർക്കെതിരെയുള്ള പ്രധാന കുറ്റം. സുരക്ഷാ സേനയും പ്രാദേശിക അധികാരികളും കാർട്ടലുകളും ചേർന്നുള്ള ഒത്തുകളിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ ഒട്ടനവധി അറസ്റ്റുകൾ നടന്നിട്ടുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് എന്ത് സംഭവിച്ചുവെന്നതിന്‍റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമല്ല. കേസിൽ മൂന്ന് വിദ്യാർത്ഥികളുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്.







ട്രംപിന്റെ ‘മോശം’ പ്രതികരണത്തിൽ മറുപടിയുമായി കാർണി: പ്രതിരോധിക്കുന്നത് തൊഴിലാളികളുടെ താല്പര്യങ്ങളെയെന്ന് വിശദീകരണം