newsroom@amcainnews.com

ഒൻ്റാരിയോ മിസ്സിസാഗയിൽ വ്യാജ അപ്പാർട്ട്മെൻ്റ് റെന്‍റൽ തട്ടിപ്പ്: ഇന്ത്യൻ വംശജരായ പ്രതികൾ ഒളിവിൽ

സോഷ്യൽ മീഡിയ വഴി ഒൻ്റാരിയോ മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് നൽകാമെന്ന് പരസ്യം നൽകി നിരവധി ആളുകളെ തട്ടിപ്പിനിരയാക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ എട്ടു പേർക്ക് 30,000 ഡോളർ നഷ്ടപ്പെട്ടതായി പീൽ പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സസ്‌കചെവാൻ, ബ്രിട്ടീഷ് കൊളംബിയ സ്വദേശികളും ഇന്ത്യൻ വംശജരുമായ പ്രതികൾ ഒളിവിലാണ്. സാസ്കറ്റൂൺ സ്വദേശി 23-കാരൻ ജഷൻപ്രീത് സിദ്ധു, ബ്രിട്ടീഷ് കൊളംബിയ സറേ സ്വദേശിയായ 24-കാരൻ പ്രിയാൻഷു ഗോയൽ എന്നിവരാണ് പ്രതികൾ.

2025 ആദ്യമാസങ്ങളിലാണ് പ്രതികൾ മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റുകൾ വാടകയ്ക്ക് ലഭ്യമാണെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ നൽകിയത്. വ്യാജ പരസ്യത്തിൽ കുടുങ്ങിയ ആളുകൾ അപ്പാർട്ട്മെൻ്റുകൾ നേരിട്ട് സന്ദർശിക്കുകയും തട്ടിപ്പുകാർ ഒരുക്കിയ വ്യാജ താമസക്കാരെ പരിചയപ്പെടുകയും ചെയ്തു. തുടർന്ന് ഓൺലൈനായി വാടക കരാറിൽ ഒപ്പുവെച്ച ശേഷം പണം ഇ-ട്രാൻസ്ഫർ വഴി അയച്ചതായി പോലീസ് പറയുന്നു. എന്നാൽ താമസം ആരംഭിക്കാനെത്തിയപ്പോഴാണ് അപ്പാർട്ട്മെൻ്റ് ലഭ്യമല്ലെന്ന് കണ്ടെത്തിയത്. പരസ്യം നൽകിയ വ്യക്തികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പരാതിക്കാർ പറയുന്നു. അന്വേഷണത്തിൽ ഇതുവരെ എട്ട് ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്ക് 30,000 ഡോളറിലധികം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

You might also like
Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You