newsroom@amcainnews.com

കാനഡയിൽ ഓഗസ്റ്റ് 2026 മുതൽ വലിയ നിയമമാറ്റങ്ങൾ: വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന 10 പ്രധാന പരിഷ്കാരങ്ങൾ

Major Legal Changes in Canada Starting August 2026: 10 Key Reforms Affecting Students and Consumers

കാനഡയിൽ 2026 ഓഗസ്റ്റ് മാസത്തോടെ ഫെഡറൽ തലത്തിൽ വലിയ നിയമമാറ്റങ്ങൾ നിലവിൽ വരികയാണ്. രാജ്യത്തെ വിദ്യാർത്ഥികൾ, കുടിയേറ്റക്കാർ, വ്യവസായികൾ, സാധാരണ ഉപഭോക്താക്കൾ എന്നിവരെ നേരിട്ട് ബാധിക്കുന്ന 10 പ്രധാന മേഖലകളിലാണ് ഭരണകൂടം പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വിദ്യാർത്ഥി ധനസഹായം, സ്വകാര്യ കോളേജ് നിയന്ത്രണങ്ങൾ, ബാങ്കിംഗ്, ഉൽപ്പന്നങ്ങളുടെ സുരക്ഷാ മുന്നറിയിപ്പുകൾ, സൈനിക നിയമങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിൽ ഓഗസ്റ്റ് ഒന്നു മുതൽ ഘട്ടംഘട്ടമായാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

അന്താരാഷ്ട്ര വിദ്യാർത്ഥികളെയും പുതിയതായി കാനഡയിലെത്തുന്നവരെയും സംബന്ധിച്ച് ഏറ്റവും നിർണായകമായ മാറ്റം വിദ്യാഭ്യാസ മേഖലയിലാണ്. ഫുൾടൈം പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് 8 മാസത്തെ കോഴ്‌സിന് 4,200 ഡോളർ വരേയും പാർട്ട് ടൈം വിദ്യാർത്ഥികൾക്ക് പ്രതിവർഷം 2,520 ഡോളർ വരേയും ലഭ്യമാകുന്ന കേന്ദ്ര സ്റ്റുഡന്റ് ഗ്രാന്റുകൾ 2027 ജൂലൈ 31 വരെ ഉയർന്ന നിരക്കിൽ തന്നെ തുടരും. എന്നാൽ, സ്വകാര്യ ലാഭനോക്കമുള്ള (Private, for-profit) കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനിമുതൽ കാനഡ സ്റ്റുഡന്റ് ഗ്രാന്റ് ലഭിക്കില്ലെന്നതാണ് വലിയൊരു മാറ്റം. നഴ്സിംഗ്, ഡെന്റൽ ഹൈജീൻ, പാരമെഡിക്സ്, ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷൻ തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. അതിനാൽ പ്രൈവറ്റ് കോളേജുകളിൽ പഠിക്കാൻ പദ്ധതിയിടുന്ന വിദേശ വിദ്യാർത്ഥികൾക്ക് പഠനച്ചെലവ് ഗണ്യമായി വർദ്ധിക്കാൻ ഇത് ഇടയാക്കും.

രാജ്യത്തെ സുരക്ഷയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് നാല് മുതൽ ഫോറിൻ ഇൻഫ്ലുവൻസ് ട്രാൻസ്പരൻസി രജിസ്ട്രി പ്രവർത്തിച്ചു തുടങ്ങും. കാനഡയിലെ രാഷ്ട്രീയ അല്ലെങ്കിൽ ഭരണപരമായ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വിദേശ കരാറുകളും ബന്ധങ്ങളും 14 ദിവസത്തിനകം സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. വീഴ്ച വരുത്തുന്നവർക്ക് ലക്ഷക്കണക്കിന് ഡോളർ പിഴയോ ക്രിമിനൽ നടപടികളോ നേരിടേണ്ടി വരും. കൂടാതെ, ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വരുന്ന നാഷണൽ ഡിഫൻസ് ആക്ട് ഭേദഗതി പ്രകാരം കനേഡിയൻ സൈന്യത്തിനുള്ളിൽ നടക്കുന്ന ലൈംഗിക അതിക്രമ കേസുകളുടെ വിചാരണ സൈനിക കോടതികളിൽ നിന്നും മാറ്റി സാധാരണ സിവിൽ കോടതികളുടെയും പൊലീസിന്റെയും പരിധിയിലാക്കിയിട്ടുമുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കളുടെ സൗകര്യവും സുരക്ഷയും മുൻനിർത്തി ബാങ്കിംഗ്, കോസ്മെറ്റിക്സ്, ഉൽപ്പന്ന നിയന്ത്രണ മേഖലകളിലും മാറ്റങ്ങൾ വരുന്നുണ്ട്. ഓഗസ്റ്റ് 24-ഓടെ ഡിജിറ്റൽ ഇടപാടുകൾ തൽക്ഷണം സാധ്യമാക്കുന്ന റിയൽ-ടൈം റെയിൽ (Real-Time Rail) സുരക്ഷാ ചട്ടക്കൂട് പ്രാബല്യത്തിൽ വരും. ഇതിന്റെ തുടർച്ചയായി 2026-ന്റെ അവസാന പാദത്തോടെ ബാങ്കുകൾ ഉപഭോക്താക്കൾക്കായി തൽക്ഷണ പണമിടപാട് സൗകര്യം ലഭ്യമാക്കും. കോസ്മെറ്റിക് ഉൽപ്പന്നങ്ങളിൽ സുഗന്ധത്തിനായി ഉപയോഗിക്കുന്ന അലർജി ഉണ്ടാക്കുന്ന ചേരുവകളുടെ ലേബലിംഗ് 24-ൽ നിന്ന് 81 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ കൂടുതൽ കർശനമായ ആരോഗ്യ മുന്നറിയിപ്പുകൾ നിർബന്ധമാക്കുകയും, മെക്സിക്കോയിൽ നിന്നുള്ള വളർത്തുമൃഗങ്ങളുടെ ഭക്ഷണ ഇറക്കുമതിക്ക് ഓഗസ്റ്റ് 22 മുതൽ പുതിയ ഗുണനിലവാര സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനുപുറമേ, കനേഡിയൻ പ്രൈമറി റിസർവ് സൈനികർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ 75 ശതമാനമായി (പ്രതിവർഷം maximum $7,500) വർദ്ധിപ്പിച്ചിട്ടുണ്ട്. വേട്ടയാടൽ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ അനുമതി പത്രങ്ങൾ ലഭ്യമാക്കാൻ ഓഗസ്റ്റ് ഒന്നു മുതൽ ഇലക്ട്രോണിക് മൈഗ്രേറ്ററി ഗെയിം ബേർഡ് ഹണ്ടിംഗ് പെർമിറ്റ് സംവിധാനവും ഓൺലൈനായി ആരംഭിച്ചു. ഓഗസ്റ്റ് മാസത്തിലുടനീളം നടപ്പിലാകുന്ന ഈ മാറ്റങ്ങൾ കാനഡയിലെ ദൈനംദിന ജീവിതത്തിലും ഉന്നതവിദ്യാഭ്യാസ രംഗത്തും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like
Isko Moreno assures US investors of stable business taxes in Manila

മനിലയിലെ ബിസിനസ് നികുതികളിൽ മാറ്റമുണ്ടാകില്ലെന്ന് അമേരിക്കൻ നിക്ഷേപകർക്ക് ഉറപ്പ് – ഐസ്കോ മൊറേനോ

Canada announces more than $15 million for Commonwealth and partner-country projects

കോമൺവെൽത്ത്, പങ്കാളിത്ത രാജ്യങ്ങൾക്കായി 15 ദശലക്ഷത്തിലധികം ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് കാനഡ

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Windsor residents not ready to return to U.S. despite Democratic midterm wins

ഡെമോക്രാറ്റുകളുടെ വിജയം നൽകുന്ന പ്രതീക്ഷ: എങ്കിലും യു.എസ്സിലേക്ക് ഉടൻ മടങ്ങാൻ തയ്യാറാകാതെ വിൻഡ്‌സർ നിവാസികൾ

ഇന്ത്യ-കാനഡ വ്യാപാര ബന്ധം: എസ്. ജയശങ്കറും അനിത ആനന്ദും കൂടിക്കാഴ്ച നടത്തി

Saudi Arabia warns of potential danger in Yanbu oil hub as Houthi attacks continue

ഹൂതി ആക്രമണങ്ങൾ തുടരുന്നതിനിടെ യാൻബു എണ്ണ കേന്ദ്രത്തിൽ സാധ്യതയുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

Top Picks for You
Top Picks for You