newsroom@amcainnews.com

IAPC അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിൽ

വടക്കേ അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ പ്രമുഖ കൂട്ടായ്മയായ ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ് (IAPC) 11-മത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC-2026) ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റിയിൽ നടക്കും. ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമപ്രവർത്തകർ, എഴുത്തുകാർ, മാധ്യമ സ്ഥാപന മേധാവികൾ, സാമൂഹിക നേതാക്കൾ തുടങ്ങിയവർ മൂന്ന് ദിവസം നീളുന്ന ഈ ആഗോള സംഗമത്തിൽ പങ്കെടുക്കും.

മാധ്യമരംഗത്തെ മികവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനുമായി 2013-ൽ രൂപീകരിച്ച ലാഭരഹിത സംഘടനയായ IAPC വർഷം തോറുമാണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 16 വെള്ളിയാഴ്ച ഔദ്യോഗിക ചടങ്ങുകളോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് വൈകുന്നേരം കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. വാര്‍ത്താമുറികളിലെ പുതിയ സാങ്കേതികവിദ്യകൾ, മാധ്യമ ധാർമ്മികത, മീഡിയ സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ചർച്ചകളും ശിൽപ്പശാലകളും ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 6:30-ന് (EST) പ്രധാന ആഘോഷ പരിപാടികൾ നടക്കും. വിശിഷ്ട വ്യക്തികൾക്കുള്ള പുരസ്കാര സമർപ്പണം, പുസ്തക പ്രകാശനം, പ്രത്യേക സ്മരണികയുടെ പ്രകാശനം, ഗ്രാൻഡ് ഗാല ഡിന്നർ എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

You might also like
Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

Top Picks for You
Top Picks for You