newsroom@amcainnews.com

‘സൈക്ലോസ്പോറ’: യുഎസിലേക്കുള്ള യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി കാനഡ

‘സൈക്ലോസ്പോറ’ അണുബാധയുടെ പശ്ചാത്തലത്തിൽ യുഎസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കാനഡ. യു.എസിലെ വിവിധ സംസ്ഥാനങ്ങളിൽ ‘സൈക്ലോസ്പോറ’ (Cyclospora) എന്ന പാരസൈറ്റ് മൂലമുണ്ടാകുന്ന കുടൽസംബന്ധമായ രോഗബാധ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് നടപടി. മലിനമായ ഭക്ഷണത്തിലൂടെയോ ജലത്തിലൂടെയോ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ഈ രോഗാണു മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പടരാൻ സാധ്യത കുറവാണെങ്കിലും രോഗബാധ തടയാൻ കടുത്ത ജാഗ്രത അനിവാര്യമാണെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ മുന്നറിയിപ്പ് നൽകുന്നു.

യു.എസ് സന്ദർശിക്കുന്ന കനേഡിയൻ പൗരന്മാർ കർശനമായ ആഹാര-ശരീര ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുൻപ് ശുദ്ധജലത്തിൽ നന്നായി കഴുകണം. വിപണിയിൽ പ്രീ-വാഷ്ഡ് എന്ന ലേബലിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ പച്ചക്കറികൾ നന്നായി വേവിച്ച് മാത്രം കഴിക്കാനും, കടുത്ത വയറിളക്കമോ മറ്റു അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ വിദഗ്ധ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

യുഎസിലുടനീളം മെയ് ഒന്ന് മുതൽ ഇതുവരെ 4,173 കേസ് സ്ഥിരീകരിക്കുകയും 308 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളം പോലെ പോകുന്ന വയറിളക്കമാണ് പ്രധാന ലക്ഷണമായി കാണപ്പെടുന്നത്. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിന്നേക്കാം. ഇതിനു പുറമെ വയറുവേദന, കടുത്ത തളർച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, നേരിയ പനി, ഛർദ്ദിൽ എന്നിവയും രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

You might also like

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Top Picks for You
Top Picks for You