newsroom@amcainnews.com

ഒൻ്റാരിയോ റെക്സ്‌ഡെയ്‌ലിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകം: യുവാവ് അറസ്റ്റിൽ

ഒൻ്റാരിയോ റെക്സ്‌ഡെയ്‌ലിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഹംബർവുഡ്-റെക്‌സ്‌ഡെയ്‌ൽ ബൊളിവാർഡിലെ ആർബർവുഡ് ഡ്രൈവിലുള്ള വീട്ടിലായിരുന്നു സംഭവം. 26 വയസ്സുള്ള നവനീത് കൗർ ആണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ബ്രാംപ്ടണിൽ നിന്നുള്ള 37 കാരനായ ഷാർൺജീത് സിങ് എന്നയാളിനെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പോലീസ് അറിയിച്ചു.

നവനീത് കൗർ കൊല്ലപ്പെടുന്നതിന് മുന്നേ ഷാർൺജീതുമായി വാക്കുതർക്കം നടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തുടർന്നാണ് നവനീത് കൗറിനു വെടിയേറ്റത്. പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസിന്‍റെ സഹായത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്തു. വെടിവെപ്പിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.

You might also like
Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Top Picks for You
Top Picks for You