newsroom@amcainnews.com

ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിൽ ക്വയർ റിട്രീറ്റ് ഓഗസ്റ്റ് 1-ന്

ടെക്സസ് ഓസ്റ്റിൻ മാർത്തോമ്മാ ചർച്ചിന്‍റെ ആഭിമുഖ്യത്തിൽ “Choir Retreat ’26” എന്ന പേരിൽ സംഗീതാത്മക ആത്മീയ റിട്രീറ്റ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1, ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.00 വരെ ലിയാണ്ടറിലെ ദേവാലയത്തിലാണ് (2222 Downing Lane, Leander, TX 7864) ക്വയർ റിട്രീറ്റ് നടക്കുന്നത്. രജിസ്ട്രേഷൻ രാവിലെ 9.00 മണിക്ക് ആരംഭിക്കും.

“A Musical Feast of the Word” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ റിട്രീറ്റിൽ വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യപ്രഭാഷകനായിരിക്കും. ക്വയർ അംഗങ്ങളുടെ ആത്മീയ വളർച്ചയും സംഗീതപരമായ മികവും വർധിപ്പിക്കുക, ആരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യം ആഴത്തിൽ മനസ്സിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് റിട്രീറ്റ് സംഘടിപ്പിക്കുന്നത്. ഗാനപരിശീലനം, ആരാധനാനുഭവങ്ങൾ, ദൈവവചനധ്യാനം, സംവേദനാത്മക സെഷനുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. അനുഗ്രഹ റെനിയാണ് പരിപാടിയുടെ കൺവീനർ. കൂടുതൽ വിവരങ്ങൾക്ക് (469) 768-7693 (അനുഗ്രഹ റെനി), (248) 417-4207 (റേച്ചൽ ജോൺ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like
Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Top Picks for You
Top Picks for You