newsroom@amcainnews.com

കാൽഗറിയിൽ കാണാതായ 11 വയസ്സുകാരനായി തിരച്ചിൽ ഊർജ്ജിതം; സഹായം അഭ്യർത്ഥിച്ച് പോലീസ്

കാൽഗറിയിൽ നിന്നും വ്യാഴാഴ്ച മുതൽ കാണാതായ പാർക്കർ എന്ന 11 വയസ്സുകാരനായ ഓട്ടിസം ബാധിതനായ കുട്ടിക്കായി തിരച്ചിൽ ഊർജ്ജിതം. നൂറുകണക്കിന് പോലീസുകാരും സന്നദ്ധപ്രവർത്തകരും ആർ.സി.എം.പി (RCMP) ഉദ്യോഗസ്ഥരും ചേർന്നാണ് നഗരത്തിലുടനീളം തെരച്ചിൽ നടത്തുന്നത്. കുട്ടി ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ തങ്ങളുടെ പുരയിടങ്ങൾ, ഗാരേജുകൾ, ഷെഡുകൾ, വാഹനങ്ങൾ, പൂളുകൾ എന്നിവ വിശദമായി പരിശോധിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

കുട്ടിക്ക് സംസാരിക്കാൻ കഴിയില്ലെന്നും അപരിചിതർ അടുത്തുചെന്നാൽ പരിഭ്രാന്തനാകാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. അതിനാൽ കുട്ടിയെ എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കിൽ സ്വയം ഇടപഴകാൻ ശ്രമിക്കാതെ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണം. കുട്ടിക്ക് ഡിസ്നി സംഗീതം വളരെ ഇഷ്ടമായതിനാൽ, തെരച്ചിൽ നടത്തുന്ന പ്രദേശങ്ങളിൽ പോലീസ് വാഹനങ്ങളിൽ ഡിസ്നി ഗാനങ്ങൾ കേൾപ്പിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

അവസാനമായി കാണുമ്പോൾ ചാരനിറത്തിലുള്ള ഷോർട്സും കറുത്ത സ്കെച്ചേഴ്സ് ഷൂസും കറുത്ത നോയിസ്-കാൻസലിങ് ഹെഡ്ഫോണുമാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയുടേതെന്ന് കരുതുന്ന വസ്ത്രങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് നോർത്ത്മൗണ്ട് ഡ്രൈവിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്ക് 4 അടി 11 ഇഞ്ച് ഉയരവും, ഏകദേശം 40 കിലോഗ്രാം ഭാരവും, തവിട്ടുനിറമുള്ള കണ്ണുകളും മുടിയുമാണുള്ളത്. ഓട്ടിസം ബാധിതനായ കുട്ടിക്ക് മൂന്ന് വയസ്സുകാരൻ്റെ മാനസിക വളർച്ച മാത്രമാണുള്ളത്. വെള്ളം ഇഷ്ടപ്പെടുന്നതിനാൽ ജലാശയങ്ങൾക്ക് സമീപവും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ പോകുന്ന വഴികളിലെ വാതിലുകൾ പിന്നിൽ നിന്ന് പൂട്ടുന്ന സ്വഭാവം കുട്ടിക്കുള്ളതിനാൽ, പൂട്ടിക്കിടക്കുന്ന മുറികളും പരിശോധിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരമോ സിസിടിവി, ഡാഷ്‌ക്യാം ദൃശ്യങ്ങളോ ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

You might also like

ഹോർമുസ് കടലിടുക്കിൽ വീണ്ടും ഉപരോധം; ഇറാൻ-യുഎസ് സംഘർഷം പുതിയ ഘട്ടത്തിലേക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ ആല്‍ക്കാട്രാസ് ദ്വീപിന് സമീപം ബോട്ട് മുങ്ങി; ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി

ഫ്ലോറിഡയിൽ ഐസിഇ പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ടയാൾ ട്രക്ക് ഇടിച്ച് മരിച്ചു

ക്നാനായ നടവിളി മത്സരം: ഒർലാൻഡോ ഇടവക ജേതാക്കള്‍

കോടതിമുറിയിൽ നിന്ന് സ്ക്രീനിലേക്ക്: വെർച്വൽ കോടതികളുടെ കൗതുകങ്ങളും യാഥാർത്ഥ്യങ്ങളും

അമേരിക്കൻ വിപണിയിലെ കുതിപ്പ് ഏഷ്യയിലും തരംഗമായി; പണപ്പെരുപ്പ റിപ്പോർട്ട് പുറത്തുവന്നതോടെ ഓഹരി വിപണികളിൽ വൻ ഉണർവ്

Top Picks for You
Top Picks for You