newsroom@amcainnews.com

ടെക്സസ് പ്രളയം: രണ്ട് പേർ മരിച്ചതായി ഗവർണർ

സെൻട്രൽ ടെക്സസിലുണ്ടായ കനത്ത പ്രളയത്തിൽ രണ്ട് പേർ മരിച്ചതായി ഗവർണർ ഗ്രെഗ് അബട്ട് അറിയിച്ചു. കംഫർട്ട് നഗരത്തിന് സമീപം ആർവി (RV) വാഹനം വെള്ളപ്പാച്ചിലിൽ ഒഴുക്കിപ്പോയാണ് ഒരാൾ മരിച്ചത്. ഉവാൽഡെയിൽ വെളളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് 74 വയസ്സുള്ള വയോധികൻ മരിച്ചു. റോഡിലെ പ്രളയജലത്തിലൂടെ വാഹനം ഓടിക്കുന്നതിനിടെയാണ് ഇയാൾ അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ഉവാൽഡെയ്ക്ക് വടക്ക് പ്രളയജലത്തിൽ ഒരു വാഹനം ഒഴുകിനടക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് ദുരന്തനിവാരണ സേനാംഗങ്ങൾ ബോട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കാർ ഡ്രൈവർ മരിച്ചതായി സ്ഥിരീകരിച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

You might also like

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Top Picks for You
Top Picks for You