newsroom@amcainnews.com

ഒൻ്റാരിയോയില്‍ കാട്ടുതീ നിയന്ത്രണാതീതം; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതര്‍

വടക്കന്‍ ഒൻ്റാരിയോയില്‍ കത്തിപ്പടരുന്നകാട്ടുതീയുടെ പുക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ വായു മലിനീകരണം ഗുരുതരമായി. ടൊറൻ്റോ ഉള്‍പ്പെടെ നിരവധി നഗരങ്ങളിൽ വായു ഗുണനിലവാരം അപകടനിലയിലെത്തിയതായി അധികൃതര്‍ അറിയിച്ചു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും, കുട്ടികള്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, ശ്വാസകോശ-ഹൃദ്രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടെങ്കില്‍ എന്‍95 മാസ്ക് ധരിക്കാനും വീടുകളുടെ വാതിലുകളും ജനലുകളും അടച്ചുവെക്കാനും അധികൃതര്‍ നിർദ്ദേശിച്ചു.

ഒൻ്റാരിയോ, മാനിറ്റോബ, സസ്‌കാച്ചെവാന്‍ എന്നിവിടങ്ങളിലെ നിരവധി കാട്ടുതീകള്‍ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. പുക അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതോടെ അവിടെയും വായു ഗുണനിലവാര മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

You might also like

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

Top Picks for You
Top Picks for You