newsroom@amcainnews.com

ഒൻ്റാരിയോ പിക്കറിങിൽ വയോധികയെ കൊലപ്പെടുത്തിയ കൗമാരക്കാരന് അഞ്ച് വർഷം തടവ്

ഒൻ്റാരിയോ പിക്കറിങിൽ വയോധികയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. എൺപത്തിമൂന്നുകാരിയായ എലീനർ ഡോണിയെ സ്വന്തം വീടിന് മുന്നിൽ വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പതിനാലുകാരനായ പ്രതിക്ക് കോടതി പരമാവധി ശിക്ഷ വിധിച്ചത്. കൊലപാതകകുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ പത്ത് വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിൽ ആറ് വർഷം കസ്റ്റഡിയിലും നാല് വർഷം കമ്മ്യൂണിറ്റി നിരീക്ഷണത്തിലുമാണ് കഴിയേണ്ടത്. എന്നാൽ വിചാരണയ്ക്ക് മുൻപുള്ള തടവുകാലം പരിഗണിച്ച് കോടതി പ്രതിക്ക് ഒരു വർഷത്തെ ഇളവ് അനുവദിച്ചതിനെ തുടർന്നാണ് ശിക്ഷ അഞ്ച് വർഷത്തെ തടവായി ചുരുങ്ങിയത്. പ്രായപൂർത്തിയാകാത്ത ആളായതിനാൽ കനേഡിയൻ നിയമപ്രകാരം പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിഷാദരോഗവും മറ്റ് മാനസിക വെല്ലുവിളികളും നേരിടുന്ന കുറ്റവാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായ ‘ഇൻ്റൻസീവ് റീഹാബിലിറ്റേറ്റീവ് കസ്റ്റഡി ആൻഡ് സൂപ്പർവിഷൻ’ (IRCS) പ്രകാരമായിരിക്കും പ്രതി ഇനി ശിക്ഷ അനുഭവിക്കുക.

You might also like
'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Top Picks for You
Top Picks for You