newsroom@amcainnews.com

അനാപ്ലാസ്മോസിസ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ഹെൽത്ത് കാനഡ

കാനഡയിൽ ‘ബ്ലാക്ക് ലെഗ്ഗ്ഡ് ടിക്കുകൾ’ വഴി പകരുന്ന അനാപ്ലാസ്മോസിസ് എന്ന രോഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണയായി കണ്ടുവരുന്ന ലൈം ഡിസീസിന് പുറമെയാണ് ഇപ്പോൾ അനാപ്ലാസ്മോസിസും പ്രതിസന്ധി സൃഷ്ടിക്കുന്നത്. കിഴക്കൻ കാനഡയിൽ പനിയുമായി എത്തുന്ന രോഗികളിൽ അനാപ്ലാസ്മോസിസ് സാധ്യത കൂടി പരിശോധിക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനാ ഫലം വരാൻ കാത്തുനിൽക്കാതെ, രോഗലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ആൻ്റിബയോട്ടിക് ചികിത്സ ആരംഭിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

പനി, കടുത്ത തലവേദന, തളർച്ച എന്നിവയാണ് അനാപ്ലാസ്മോസിസിൻ്റെ പ്രാഥമിക ലക്ഷണങ്ങൾ. സാധാരണ പനിയുടെ ലക്ഷണങ്ങളായതിനാൽ പലപ്പോഴും ഇത് തിരിച്ചറിയാൻ വൈകാറുണ്ട്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് മസ്തിഷ്ക വീക്കം, ശ്വാസതടസ്സം, വൃക്ക തകരാർ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. ജനങ്ങൾ പുറത്തുപോകുമ്പോൾ ‘DEET’ അല്ലെങ്കിൽ ‘Icaridin’ അടങ്ങിയ പ്രാണികളെ അകറ്റുന്ന പ്രതിരോധ സ്പ്രേകൾ ഉപയോഗിക്കുക, കാടുകളിലോ പുല്ലുനിറഞ്ഞ സ്ഥലങ്ങളിലോ പോയി വന്നാൽ ശരീരത്തിൽ ടിക്കുകൾ കടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം.

You might also like

രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ കരുത്തുറ്റ ശബ്ദമായി പൂജ കുമാരി; ഭൂപടത്തിലെ തെറ്റ് തിരുത്തി ഐഎഫ്എസ് ഉദ്യോഗസ്ഥ

യുഎസ് വീണ്ടും ഇറാന് നേരെ ആക്രമണം നടത്തി; ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടതായി യുഎഇ

റിസർവ് നയ കൂട്ടിച്ചേർക്കലുകളുടെ പുനർരൂപകൽപ്പനയിൽ അഭിപ്രായം തേടി കാനഡ സർക്കാർ

പുതിയ ‘ടോയ് സ്റ്റോറി’ ചിത്രം ജൂൺ മാസത്തിലെ ബോക്‌സ് ഓഫീസ് വരുമാനം വർദ്ധിപ്പിക്കാൻ സഹായിച്ചതായി സിനിപ്ലെക്സ്

“ദേ മാവേലി 2026” ഓണാഘോഷം: കലാപ്രതിഭകളെ ക്ഷണിച്ച് EMAA

കാനഡയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി റിയാദിൽ

Top Picks for You
Top Picks for You