newsroom@amcainnews.com

18,000 പുതിയ തൊഴിലവസരങ്ങൾ; ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു

സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകളെ മറികടന്ന് കാനഡയിൽ ജൂണിൽ 18,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഇതോടെ ജൂണിൽ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു. മെയ് മാസത്തിൽ 88,000 മൊത്തം തൊഴിലവസരങ്ങൾ ചേർത്തതിന് പിന്നാലെയാണ് ജൂണിലും പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തത്. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച തുടക്കമിട്ടു 15 നും 24 നും ഇടയിൽ പ്രായമുള്ള 33,000 യുവജനങ്ങൾ ജൂണിൽ തൊഴിൽ കണ്ടെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് മെയ് മാസത്തിൽ നിന്ന് 0.7 ശതമാനം കുറഞ്ഞ് ജൂണിൽ 12.7 ശതമാനമായി. ഇതിൽ ഒരു വർഷം മുമ്പത്തെ 14.2 ശതമാനത്തിൽ നിന്നും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഹോട്ടൽ-ഭക്ഷണ ശാലകൾ, മൊത്ത-ചില്ലറ കച്ചവട സ്ഥാപനങ്ങൾ, പാർട്ട് ടൈം ജോലികൾ എന്നിവടങ്ങളിലാണ് ജൂൺ മാസത്തിൽ കൂടുതൽ ആളുകൾക്ക് ജോലി ലഭിച്ചത്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടുണ്ടായ താൽക്കാലിക ജോലികളും ഈ വർധനയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം, അമേരിക്കൻ നികുതി നിയന്ത്രണങ്ങൾ കാരണം നിർമ്മാണ മേഖലയിൽ പതിനേഴായിരത്തോളം ജോലികൾ നഷ്ടപ്പെടുകയും ചെയ്തു. പഠനത്തോടൊപ്പം വേനൽക്കാല അവധിക്ക് ജോലി നോക്കുന്ന വിദ്യാർത്ഥികൾക്കും റീട്ടെയിൽ, വിനോദ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ സ്ഥിരം ജീവനക്കാരുടെ മണിക്കൂർ വേതനത്തിൽ (മണിക്കൂറിലുള്ള ശമ്പളം) ജൂണിൽ 3.7 ശതമാനം വർധിച്ചു. മേയ് മാസത്തെക്കാൾ (3.2%) ഉയർന്ന നിരക്കാണിത്.

You might also like

ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകം: ലോറൻസ് ബിഷ്‌ണോയ്ക്കും ഗോൾഡി ബ്രാറിനുമെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമർപ്പിച്ചു: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ 24 പേർ അറസ്റ്റിൽ

മയക്കുമരുന്ന് കടത്ത്: ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് 15 വർഷം തടവ്

ഉഷ്ണതരംഗം: ന്യൂജഴ്സിയില്‍ 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

യുഎസ് പസഫിക് ദ്വീപുകളിൽ കടുത്ത നാശം വിതച്ച് ‘സൂപ്പർ ടൈഫൂൺ ബാവി’ കരയിലേക്ക്

ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുഎസിൽ അറസ്റ്റിൽ

അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് വിതരണം ജൂലൈ 10 മുതൽ

Top Picks for You
Top Picks for You