newsroom@amcainnews.com

തന്നെ വധിച്ചാല്‍ ഇറാനെ ബോംബിട്ട് തകർക്കണം: വിവാദ പ്രസംഗവുമായി ട്രംപ്

തന്നെ വധിച്ചാല്‍ ഇറാനെ ബോംബിട്ട് തകര്‍ക്കണമെന്ന വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. വര്‍ഷങ്ങളായി ഇറാന്‍ തന്നെ വധിക്കാന്‍ ശ്രമിച്ചുവരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്‍ കൊലപാതകം നടത്താന്‍ ലക്ഷ്യമിടുന്നവരുടെ പട്ടികയില്‍ താനാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് ട്രംപ് മുമ്പും പലതവണ പറഞ്ഞിട്ടുണ്ട്.

അവരുടെ നേതാക്കള്‍ ഇല്ലാതായി. പിന്നീട് പുതിയ നേതാക്കള്‍ വന്നു. അവരും ഇല്ലാതായി. ഇപ്പോള്‍ മറ്റൊരു നേതൃത്വമുണ്ട്. അവരും ഇല്ലാതാകുമോ എന്ന് ആര്‍ക്കറിയാമെന്നായിരുന്നു നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് നടത്തിയ പ്രസംഗം. ഇതുവരെ ഞാന്‍ ഭാഗ്യവാനായിരുന്നു. എന്നാല്‍ ആ ഭാഗ്യം എന്നും തുടരുമെന്ന് ഉറപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണാപത്രം ഇനി നിലവിലില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. നാറ്റോ ഉച്ചകോടിക്ക് ശേഷം അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെ സുരക്ഷാ കാരണങ്ങളാല്‍ ട്രംപിന്‍റെ യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തിയിരുന്നു. പ്രസിഡൻ്റിന്‍റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

You might also like
Dozen protesting Indian students deemed potentially inadmissible to Canada

കാനഡയിൽ പ്രതിഷേധിച്ച തദ്ദേശീയരല്ലാത്ത ഒരു ഡസനോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്കിന് സാധ്യത

The Government of Canada provides an update regarding the 2026 wildfire season

കാനഡയിൽ കാട്ടുതീ രൂക്ഷം: 41 ലക്ഷം ഹെക്ടർ വനം കത്തിനശിച്ചു; ജനങ്ങൾക്ക് ജാഗ്രതാനിർദേശം

Missing NYC grandma found dead in Las Vegas drainage ditch as surveillance captures her ‘collapsing’ during final moments: cops

ന്യൂയോർക്കിൽ നിന്ന് കാണാതായ വൃദ്ധയെ ലാസ് വെഗാസിൽ മരിച്ച നിലയിൽ കണ്ടെത്തി

Poilievre invites Iran’s exiled crown prince Reza Pahlavi to visit Canada

ഇറാനിലെ മുൻ കിരീടാവകാശി റെസ പഹ്‌ലവിയെ കാനഡയിലേക്ക് ക്ഷണിച്ച് പിയറെ പൊയ്ലീവ്

FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം ഭദ്രാസന കോണ്‍ഫറന്‍സ് ഓഗസ്റ്റ് 20 മുതല്‍ ഡാലസില്‍

Top Picks for You
Top Picks for You