newsroom@amcainnews.com

ഇറാൻ-യുഎസ് സംഘർഷം: കാനഡയിൽ ഇന്ധനവില വർധനയ്ക്ക് സാധ്യത

ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതോടെ കാനഡയിൽ വീണ്ടും ഇന്ധനവില വർധിക്കാൻ സാധ്യതയുണ്ടെന്ന് പെട്രോളിയം അനലിസ്റ്റുകൾ പ്രവചിക്കുന്നു. ബുധനാഴ്ച രാവിലെ രാജ്യാന്തര വിപണിയിലെ എണ്ണവിലയിൽ ഏകദേശം അഞ്ച് ശതമാനത്തിൻ്റെ വർധന രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനനുസരിച്ച് കാനഡയിലും ഇന്ധനവില വർധിക്കും.

നിലവിൽ കാനഡയിൽ ഒരു ലിറ്റർ പെട്രോളിൻ്റെ ശരാശരി വില 1.64 ഡോളറാണ്. ഇത് മുൻദിവസത്തേക്കാൾ നാല് സെൻ്റ് കൂടുതലാണെന്ന് സി.എ.എ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ വില ഇനിയും ഏതാനും സെൻ്റുകൾ കൂടിയേക്കാമെന്ന് വിദഗ്ധർ അറിയിച്ചു. ലോകത്തെ പ്രധാന എണ്ണ ഉത്പാദന മേഖലയായ മിഡിൽ ഈസ്റ്റിലുണ്ടാകുന്ന ഏത് സംഘർഷവും എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് ഈ വർധനയ്ക്ക് കാരണം.

ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ വിൽപ്പനയ്ക്കുള്ള അനുമതി ചൊവ്വാഴ്ച അമേരിക്ക റദ്ദാക്കിയിരുന്നു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, കരാറുകൾ പാലിക്കുന്നതിൽ ഇറാൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.

You might also like
Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

Top Picks for You
Top Picks for You