newsroom@amcainnews.com

വ്യാജ കൺസൾട്ടൻ്റുകൾക്കെതിരെ നടപടിയുമായി കാനഡ: ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നു

കാനഡയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ എത്തുന്ന കുടിയേറ്റക്കാരെ വ്യാജ ഇമിഗ്രേഷൻ ഏജൻ്റുമാരിൽ നിന്നും കൺസൾട്ടൻ്റുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ നിയമങ്ങൾ നടപ്പിലാക്കുന്നു. കുടിയേറ്റക്കാർക്ക് വിശ്വസനീയവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കാനും തട്ടിപ്പുകൾ തടയാനും ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിലൂടെ സാധിക്കുമെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡിയാബ് വ്യക്തമാക്കി. പുതിയ പരിഷ്‌കാരങ്ങൾ ജൂലൈ 15 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.

പുതിയ ഇമിഗ്രേഷൻ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ‘കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടൻസിൻ്റെ അധികാരങ്ങൾ കൂടുതൽ ശക്തമാകും. നിയമങ്ങൾ ലംഘിക്കുന്ന കൺസൾട്ടൻ്റുകൾക്കെതിരെ കനത്ത പിഴ ചുമത്താനും അച്ചടക്ക നടപടികൾ വേഗത്തിലാക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. വ്യാജ കൺസൾട്ടൻ്റുകളുടെ തട്ടിപ്പിനിരയായി സാമ്പത്തിക നഷ്ടം സംഭവിക്കുന്ന ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിനുള്ള മാർഗ്ഗരേഖകളും തയ്യാറാക്കും. കൂടാതെ, സുതാര്യത ഉറപ്പാക്കുന്നതിനായി ലൈസൻസുള്ള കൺസൾട്ടൻ്റുമാരുടെ പൊതുവിവരങ്ങൾ അടങ്ങിയ രജിസ്റ്റർ 2027 ഏപ്രിൽ മുതൽ പരിഷ്കരിക്കാനും തീരുമാനിച്ചു.

അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്ന് ട്യൂഷൻ ഫീസ് എന്ന വ്യാജേന 1.26 ലക്ഷം ഡോളറോളം തട്ടിയെടുത്ത കേസിൽ ഒൻ്റാരിയോയിൽ നിന്നുള്ള രണ്ട് വ്യക്തികൾക്കെതിരെ കാനഡ ബോർഡർ സർവീസസ് ഏജൻസി 12 ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിവസങ്ങൾക്കകമാണ് പുതിയ നിയമ പരിഷ്കരണങ്ങൾ വരുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി കൺസൾട്ടൻസി ബോർഡ് തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ പരാജയപ്പെട്ടാൽ, ബോർഡിൻ്റെ ചുമതലകൾ ഏറ്റെടുക്കാൻ മറ്റൊരാളെ നിയമിക്കാനുള്ള അധികാരം ഇമിഗ്രേഷൻ മന്ത്രിക്കുണ്ടായിരിക്കും. നിയമപരമായ പഴുതുകൾ അടച്ചുകൊണ്ടുള്ള ഈ കർശന നടപടികൾ കാനഡയുടെ ഇമിഗ്രേഷൻ മേഖലയിലെ സുതാര്യത വർധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്.

You might also like
NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Suncor to sell offshore Canada oil stakes to Ithaca for $842 million

സൺകോർ എനർജിയുടെ ഓഫ്‌ഷോർ ഓയിൽ നിക്ഷേപങ്ങൾ ഇത്താക എനർജിക്ക് സ്വന്തം: ഇടപാട് 842 മില്യൺ ഡോളറിന്

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

Top Picks for You
Top Picks for You