newsroom@amcainnews.com

ഭീഷണിയായി ബ്രൺസ്‌വിക്ക് ക്രീക്ക് കാട്ടുതീ: ബോസ്റ്റൺ ബാർ ഏരിയയിൽ ഒഴിപ്പിക്കൽ ഉത്തരവ്

ബ്രിട്ടിഷ് കൊളംബിയയിലെ ബോസ്റ്റൺ ബാർ കമ്മ്യൂണിറ്റിക്ക് സമീപം നിയന്ത്രണാതീതമായ കാട്ടുതീ പടർന്നതിനെത്തുടർന്ന്, ഒഴിപ്പിക്കൽ ഉത്തരവിറക്കുകയും അനുബന്ധ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു. കൂടാതെ ഇലക്ടറൽ ഏരിയ എയിലെ നോർത്ത് ബെൻഡിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 2 ന് കണ്ടെത്തിയ ബ്രൺസ്‌വിക്ക് ക്രീക്ക് തീപിടുത്തം 100 ഹെക്ടർ ഭൂപ്രദേശത്ത് കത്തിപ്പടർന്നിട്ടുണ്ട്. നിലവിൽ, ഫ്രേസർ നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് തീ കത്തുന്നത്. കാട്ടുതീ ഇനിയും പടരുമെന്ന് പ്രതീക്ഷിക്കുന്നതായി വൈൽഡ്‌ഫയർ സർവീസ് പറയുന്നു. ഒഴിപ്പിക്കൽ മേഖലയിലെ ജനങ്ങൾ വളർത്തുമൃഗങ്ങൾ, സർക്കാർ ഐഡി പോലുള്ള അവശ്യവസ്തുക്കൾ കൈവശം കരുതണം.

ശക്തമായ കാറ്റ് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നതിന് കാരണമായതായി ബിസി വൈൽഡ്‌ഫയർ സർവീസിസ് (ബിസിഡബ്ല്യുഎസ്) വക്താവ് സാം ബെല്ലിയോൺ അറിയിച്ചു. കാട്ടുതീ നിയന്ത്രിക്കാൻ ബോസ്റ്റൺ ബാർ ഫയർ ഡിപ്പാർട്ട്‌മെൻ്റ്, ആറ് ഹെലികോപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ബിസി വൈൽഡ്‌ഫയർ സർവീസ്, നൈറ്റ് വിഷൻ സജ്ജീകരിച്ച ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ പ്രാദേശിക അഗ്നിശമന വകുപ്പിനെ സഹായിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് കൊളംബിയ വനം മന്ത്രി രവി പർമർ പറഞ്ഞു.

You might also like

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

Trump Press Pool Dispute: US Justice Department Investigates Major TV Networks

ട്രംപ് പ്രസ് പൂൾ തർക്കം: പ്രമുഖ ടിവി നെറ്റ്‌വർക്കുകൾക്കെതിരെ അന്വേഷണവുമായി യുഎസ് നീതിപൂർവ്വ വകുപ്പ്

Top Picks for You
Top Picks for You