newsroom@amcainnews.com

200 മീറ്റർ ബട്ടർഫ്ലൈയിൽ ലോക റെക്കോർഡ് തകർത്ത് കാനഡയുടെ കൗമാരതാരം സമ്മർ മക്കിൻ്റോഷ്

കാനഡയുടെ കൗമാര വിസ്മയം സമ്മർ മക്കിൻ്റോഷ് നീന്തൽക്കുളത്തിലെ തന്‍റെ കുതിപ്പ് തുടരുന്നു. രണ്ടു ലോകറെക്കോർഡുകൾക്ക് ഉടമയായ സമ്മർ ഞായറാഴ്ച രാത്രി നടന്ന കനേഡിയൻ ട്രയൽസിൽ വനിതകളുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ രണ്ട് മിനിറ്റ് 1.65 സെക്കൻഡിൽ നീന്തിയെത്തി പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി. സൂപ്പർ-സ്യൂട്ട് യുഗം എന്നറിയപ്പെടുന്ന 2009-ൽ ചൈനീസ് നീന്തൽ താരം ലിയു സിഗെ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴംകഥയായത്.

2024 ലെ പാരിസ് ഒളിംപിക്സിൽ ട്രിപ്പിൾ സ്വർണ്ണ മെഡൽ ജേതാവായ ടൊറൻ്റോയിൽ നിന്നുള്ള ഈ 19 കാരി കഴിഞ്ഞ വർഷം വിക്ടോറിയയിൽ നടന്ന ട്രയൽസിൽ അഞ്ച് ദിവസത്തിനുള്ളിൽ മൂന്ന് തവണ ലോകറെക്കോർഡിലേക്ക് കുതിച്ചു കയറിയിരുന്നു. 400 ഫ്രീസ്റ്റൈൽ, 400 വ്യക്തിഗത മെഡ്‌ലി, 200 മീറ്റർ മെഡ്‌ലെ റിലേയിലുമാണ് ലോക റെക്കോർഡുകൾ സമ്മർ സ്വന്തം പേരിലാക്കിയത്. സിംഗപ്പൂരിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളിയും നേടിയിരുന്നു.

അടുത്ത മാസം കാലിഫോർണിയയിലെ ഇർവിനിൽ നടക്കുന്ന പാൻ പസഫിക് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലാണ് സമ്മർ. ഇതിനു മുന്നോടിയായി തിങ്കളാഴ്ച 400 IM-ലും, ചൊവ്വാഴ്ച 400 ഫ്രീ-ഇനത്തിലും, ബുധനാഴ്ച 200 IM-ലും സമ്മർ മക്കിൻ്റോഷ് നീന്തൽക്കുളത്തിൽ ഇറങ്ങും.

You might also like

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You