newsroom@amcainnews.com

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ‘ആവണിത്തെന്നല്‍ 2026’ ഓഗസ്റ്റ് 15ന്

ടെക്സസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നു. ‘അവണിത്തെന്നല്‍ 2026’ എന്ന പേരിൽ ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോള്‍ഫോ സിവിക് സെന്‍ററിലാണ് (Johnnie Arolfo Civic Center) ഓണം ആഘോഷിക്കുന്നത്. സമാജം പ്രവര്‍ത്തനം ആരംഭിച്ച് പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വൈവിധ്യവും പുതുമയും നിറഞ്ഞ വിനോദ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡൻ്റ് ബിജോ സെബാസ്റ്റ്യനും സെക്രട്ടറി ഡോ. ജേക്കബ് തെരുവത്തും അറിയിച്ചു.

രാവിലെ 9.00 മണിക്ക് മാവേലിയുടെ വര്‍ണാഭമായ എഴുന്നള്ളിപ്പോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ വരവേല്‍ക്കും. കേരളത്തിന്‍റെ തനത് കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഘോഷയാത്ര, പുലികളി, നാടന്‍പാട്ടുകള്‍, നൃത്ത-സംഗീത പരിപാടികള്‍, വിവിധ കലാവിരുന്നുകള്‍ എന്നിവ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. ഉച്ചയ്ക്ക് ഇരുപതിലധികം വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കുന്നുണ്ട്. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വടംവലി, ചാക്കിലോട്ടം തുടങ്ങി പത്തോളം പരമ്പരാഗത കായിക-വിനോദ മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ബിജോ സെബാസ്റ്റ്യന്‍ (പ്രസിഡൻ്റ്) 409-256-6427, ഡോ. ജേക്കബ് തെരുവത്ത് (സെക്രട്ടറി) 240-426-1845.

You might also like
The Government of Canada provides an update regarding the 2026 wildfire season

കാനഡയിൽ കാട്ടുതീ രൂക്ഷം: 41 ലക്ഷം ഹെക്ടർ വനം കത്തിനശിച്ചു; ജനങ്ങൾക്ക് ജാഗ്രതാനിർദേശം

കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷസാധ്യത; ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം ആശങ്കയുയർത്തുന്നു

America sold the world a dream – and kept millions chasing it

ലോകത്തിന് സ്വപ്നങ്ങൾ വിറ്റ അമേരിക്ക; അതിനുപിന്നാലെ പായുന്ന ദശലക്ഷങ്ങൾ

More and more moms are being diagnosed with ADHD — because of their kids

മക്കളുടെ രോഗനിർണയത്തിലൂടെ എ.ഡി.എച്ച്.ഡി തിരിച്ചറിയുന്ന അമ്മമാർ: പുതിയ കണ്ടെത്തലുകളും യാഥാർത്ഥ്യങ്ങളും

ടെക്സസ് പാർക്കർ കൗണ്ടിയിൽ തീപിടിത്തം: മൂന്ന് പേർ മരിച്ചു

FBI foils terror plot targeting New York State Capitol Building

ന്യൂയോർക്ക് ക്യാപിറ്റൽ മന്ദിരത്തിലെ ഭീകരാക്രമണ പദ്ധതി എഫ്.ബി.ഐ തകർത്തു

Top Picks for You
Top Picks for You