newsroom@amcainnews.com

ഇറാനിൽ എംബസി തുറക്കാൻ പദ്ധതിയില്ല: അനിത ആനന്ദ്

ഇറാനിലും വെനിസ്വേലയിലും എംബസികൾ തുറക്കാൻ കാനഡയ്ക്ക് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ്. ഇറാനിലെ കനേഡിയൻ പൗരന്മാരുമായി ബന്ധപ്പെടാൻ കാനഡ ഇറ്റലിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ, കോൺസുലാർ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇടനിലക്കാരനെ ആശ്രയിക്കുന്നത് കാര്യക്ഷമമല്ലെന്നും മന്ത്രി വ്യക്തമാക്കി. കനേഡിയൻ സർക്കാർ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും ടെഹ്‌റാനിലെ എംബസി വീണ്ടും തുറക്കാനും ഉദ്ദേശിക്കുന്നതായി ഇറാനിയൻ ജസ്റ്റിസ് കളക്ടീവ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അനിത ആനന്ദ് നയം വ്യക്തമാക്കിയത്.

അതേസമയം ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ കാനഡ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. കാരക്കാസിൽ നയതന്ത്രജ്ഞർ ഇല്ലാത്തത് വെനിസ്വേലയിലുണ്ടായ ഭൂചലനം ബാധിച്ച കനേഡിയൻ പൗരന്മാർക്ക് സഹായം ഉറപ്പാക്കുന്നതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും കാർണി പറഞ്ഞു.

You might also like
Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Attack on a ship off the coast of Oman again: Twelve injured

ഒമാൻ തീരത്ത് വീണ്ടും കപ്പലിനു നേരെ ആക്രമണം: പന്ത്രണ്ട് പേർക്ക് പരുക്ക്

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

Top Picks for You
Top Picks for You