newsroom@amcainnews.com

കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം വർധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം വർധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ പഠനം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 37.5-ൽ നിന്ന് 41.7 ആയി ഉയർന്നു. 55 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ജീവനക്കാരുടെ എണ്ണം ഇരട്ടിയായി. ചരിത്രത്തിലാദ്യമായി കാനഡയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളേക്കാൾ കൂടുതൽ 65 വയസ്സിന് മുകളിലുള്ള മുതിർന്നവരുണ്ടെന്നും പഠനത്തിൽ പറയുന്നു.

കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള ഉത്പാദന മേഖലയിലാണ് പ്രായമായ തൊഴിലാളികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. സാങ്കേതികവിദ്യയുടെ വളർച്ച കാരണം ശാരീരിക അധ്വാനം കുറഞ്ഞതാണ് ഇതിന് കാരണം. കൂടാതെ രാജ്യം ‘നോളജ് എക്കോണമിയിൽ നിന്ന് വിസ്ഡം എക്കോണമിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിസന്ധികളെ വിവേകത്തോടെ നേരിടാനും, കൃത്യമായ തീരുമാനങ്ങൾ എടുക്കാനുമുള്ള പരിചയസമ്പന്നരുടെ കഴിവിനാണ് ഇപ്പോൾ കമ്പനികൾ മുൻഗണന നൽകുന്നതെന്ന് ഫെഡറൽ ഏജൻസി ചൂണ്ടിക്കാട്ടി. മുതിർന്ന ജീവനക്കാരുടെ വർഷങ്ങളായുള്ള പ്രവൃത്തിപരിചയവും ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും കാരണം കമ്പനികൾ അവരെ ജോലിയിൽ നിലനിർത്താൻ താല്പര്യപ്പെടുന്നു. കാനഡയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ദൃശ്യമാകുന്ന ഒരു മാറ്റമാണിതെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.

You might also like

കാനഡ ഓൾഡ് ഏജ് സെക്യൂരിറ്റി പേയ്‌മെൻ്റ് ജൂൺ 26ന് അക്കൗണ്ടിലേക്ക്

ലോകകപ്പ്: നിർണ്ണായക പോരാട്ടത്തിനൊരുങ്ങി കാനഡ

അന്താരാഷ്ട്ര യോഗ ദിനം : രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നേതാക്കളും യോഗ പ്രേമികളും പങ്കുചേരുന്നു

സൈജു കുറുപ്പിന്റെ ഹൊറർ ത്രില്ലർ ‘ഗു’ മനോരമമാക്സിൽ; കാത്തിരുന്ന ഒടിടി റിലീസ് എത്തി

കനേഡിയൻ പൗരത്വം: പുതിയ നിയമങ്ങളുമായി IRCC

റിയാദിലുണ്ടായ ഫ്ലാറ്റ് അഗ്നിബാധയിൽ ഗർഭിണിയായ സുഡാനി സ്വദേശിനിയും നാല് മക്കളും ശ്വാസംമുട്ടി മരിച്ചു

Top Picks for You
Top Picks for You